കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് രണ്ടിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി രാവിലെ എട്ടിന് തുടങ്ങും. വോട്ടെണ്ണലിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു അറിയിച്ചു.
മഞ്ചേശ്വരം മണ്ഡലം-കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാസര്‍കോട്-കാസര്‍കോട് ഗവ. കോളജ്, ഉദുമ-പെരിയ ഗവ. പോളിടെക്നിക് കോളജ്, കാഞ്ഞങ്ങാട്-നെഹ്റു കോളജ്, പടന്നക്കാട്, തൃക്കരിപ്പൂര്‍-തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളജ് എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
രാവിലെ എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങും. ആദ്യം ഇടിപിബിഎസ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങും. മെയ് രണ്ടിന് രാവിലെ 7.59 വരെ തപാലില്‍ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രം സ്വീകരിക്കും. ഇത് സംബന്ധിച്ച് തപാല്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജയാഹ്ലാദ പ്രകടനം ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: