ന്യൂദല്‍ഹി: കുടുംബത്തോടൊപ്പം നില്‍ക്കാനാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയതെന്ന് അമ്പയര്‍ നിതിന്‍ മേനോന്. ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമ്മയ്ക്കും ഭാര്യക്കും കൊറോണയാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ തനിക്ക് മടങ്ങേണ്ടിവന്നെന്നും പറഞ്ഞു.
നേരത്തെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച അമ്പയറിങ് നടത്തിയതിന് നിതിന്‍ മേനോന് പ്രശംസ നേടിയിരുന്നു. ഐപിഎല്ലിലെ മികച്ച അമ്പയര്‍മാരില്‍ ഒരാള്‍കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: