കോട്ടയം: സിഎംഎസ് കോളേജിന്റെ പ്രകൃതിസംരക്ഷണ മികവിന് ദേശീയ അംഗീകാരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള മഹാത്മാഗാന്ധി നാഷണല്‍ കൗണ്‍സില്‍ ഓഫ് റൂറല്‍ എഡ്യുക്കേഷന്‍ വകുപ്പ് ഏര്‍പ്പെടുത്തിയ വണ്‍ ഡിസ്ട്രിക്ട് വണ്‍ ചാമ്പ്യന്‍ പുരസ്കാരത്തിനാണ് കോളജ് അര്‍ഹമായത്.
പച്ചപ്പ്, ജലം എന്നിവയുടെ സംരക്ഷണം, പാരമ്പര്യേതര ഊര്‍ജ ഉപയോഗം, മാലിന്യ നിര്മാര്നവും സുസ്ഥിരതയും, നേതൃത്വം എന്നീ ഘടകങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. പരിസ്ഥിതി സംബന്ധിച്ച് കൃത്യമായ നയം പുലര്‍ത്തുന്ന കോളജുകള്‍ക്കാണ് ജില്ലാ അടിസ്ഥാനത്തില്‍ ഈ പുരസ്കാരം നല്‍കുന്നത്. സ്വച്ഛതാ ആക്ഷന്‍ പ്ലാന്‍ എന്ന പേരില്‍ കോളജില്‍ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഡിറ്റ് കമ്മിറ്റിയാണ് പ്രകൃതിയെ സംബന്ധിച്ച നയരൂപീകരണവും ഏകോപനവും ഉള്‍പ്പെടെ നേതൃത്വപരമായ പങ്ക് വഹിക്കുന്നെതന്നും ഈ പ്രവര്‍ത്തനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയതെന്നും പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ അറിയിച്ചു. കേരളത്തില്‍നിന്ന് എട്ടുകോളജുകള് പുരസ്കാരത്തിന് അര്‍ഹമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: