ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നിര്‍മ്മിത കൊറോണ വാക്സിനായ കൊവാക്സിന് വളരെ ഫലപ്രദമെന്ന് അമേരിക്കന്‍ ആരോഗ്യ വിദഗ്ധന്‍ ഡോ. ആന്തണി ഫൗസി. കൊവിഡിന്റെ 617 വകഭേദത്തെ നശിപ്പിക്കാന്‍ കൊവ്ക്സിന് ശേഷിയുണ്ട്. (Covid-19 varient ആയ B.1.617 .ഇന്ത്യയിൽ കൂടുതൽ കാണുന്ന ഇനമാണ്) ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും അതിനുള്ള മറുമരുന്ന് വാക്സീനേഷന് തന്നെയാണെന്നും അദേഹം പറഞ്ഞു.
വൈറസിനെതിരെ ആന്റിബോഡിയുണ്ടാക്കാന്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നയിക്കുന്ന പ്രവര്‍ത്തനമാണ് കോവാക്സീന് ചെയ്യുന്നത്. ഇത് വളരെ ഫലപ്രദമാണെന്ന് ഡോ. ആന്തണി ഫൗസി പ്രതികരിച്ചു.
അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധനായ ഡോ. ആന്തണി ഫൗസി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് കൂടിയാണ്. മുന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംമ്പിന്റെ കൊവിഡ് ടാസ്ക് ഫോഴ്സിലെ പ്രധാന അംഗങ്ങളില്‍ ഒരാള്‍കൂടിയായിരുന്നു അദേഹം. അറിയപ്പെടുന്ന എയ്ഡ്സ് രോഗവിദഗ്ധന് കൂടിയാണ് ഫൗസി.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചും ഭാരത് ബയോടെക്കും ചേര്‍ന്നാണ് കോവാക്സീന് ഉല്പാദിപ്പിക്കുന്നത്. വാക്സിന് 78 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ജനുവരി മൂന്ന് മുതലാണ് പൊതുജനത്തിന് നല്കി തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: