അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് 172 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് എ ബി ഡിവില്ലിയേഴ്സിന്റെ അടിപൊളി ബാറ്റിങ്ങിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 171 റണ്‍സ് എടുത്തു.
തകര്‍ത്തടിച്ച ഡിവില്ലിയേഴ്സ് 42 പന്തില്‍ 75 റണ്‍സുമായി അജയ്യനായി നിന്നു. മൂന്ന് ഫോറും അഞ്ചു സിക്സറും പൊക്കി. രജത് പാട്ടിദര്‍ (31), ഗ്ലെന്‍ മാക്സ്വെല് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 12 റണ്‍സിന് പുറത്തായി.
ബാറ്റിങ്ങിനയക്കപ്പെട്ട റോയല്‍ ചലഞ്ചേഴ്സിന്റെ തുടക്കം പാളി. മുപ്പത് റണ്‍സ് എടുക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ഓപ്പണര്‍ ദേവ്ദത്ത് പിടിക്കലും വീണു. കോഹ് ലിയാണ് ആദ്യ പുറത്തായത്. ആവേശ് ഖാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. പതിനൊന്ന് പന്ത് നേരിട്ട കോഹ്ലി രണ്ട് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ പന്ത്രണ്ട് റണ്‍സ് എടുത്തു.
ക്യാപ്റ്റന്‍ മടങ്ങുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ മുപ്പത് റണ്‍സ് മാത്രം. അതേ സ്കോറില്‍ റോയല്‍സിന്റെ രണ്ടാം വിക്കറ്റും നിലംപൊത്തി. കോഹ് ലിക്ക് പിന്നാലെ പടിക്കലും പടിയിറങ്ങി. സ്പിന്നര്‍ ആര്. അശ്വിന് പകരം ദല്‍ഹി ടീമിലെത്തിയ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ പടിക്കലിന്റെ സ്റ്റമ്പ് തെറിച്ചു.
പതിനാല് പന്ത് നേരിട്ട പടിക്കല്‍ മൂന്ന് ബൗണ്ടറിയുടെ മികവില്‍ 17 റണ്‍സ് കുറിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്വെല് രജതിനൊപ്പം മൂന്നാം വിക്കറ്റില്‍ മുപ്പത് റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്പിന്നര്‍ മിശ്ര മാക്സ്വെല്ലിനെ മടക്കി ഈ പാര്‍ട്നര്‍ഷിപ്പ് പൊളിച്ചു. ഇരുപത് പന്തില്‍ ഒരു ഫോറും രണ്ട് സിക്സറും അടക്കം മാക്സ്വെല് 25 റണ്‍സ് നേടി.
എ.ബി ഡിവില്ലിയേഴ്സും രജതും നാലാം വിക്കറ്റില്‍ 54 റണ്‍സ് അടിച്ചെടുത്ത് സ്കോര്‍ റോയല്‍സിന്റെ സ്കോര്‍ നൂറ് കടത്തി. അക്സര്‍ പട്ടേലിന്റെ പന്തില്‍ രജത് പുറത്തായി. 22 പന്തില്‍ 31 റണ്‍സ് എടുത്തു. രണ്ട് പന്ത് സിക്സര്‍ പൊക്കി. വാഷിങ്ടണ്‍ സുന്ദര്‍ ആറു റണ്‍സിന് വീണു. റബയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി.
ദല്‍ഹിക്കായി ഇഷാന്ത് ശര്‍മ, കഗിസോ റബഡ, ആവേശ് ഖാന്, അമിത് മിശ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു. ടോസ് നേടിയ ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: