കൊച്ചി: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ഡൊമി സിലിയറി കെയര്‍ സെന്ററുകളും (ഡിസിസി) സിഎഫ്എല്‍ടിസികളും സജ്ജമാകുന്നു. പുതുതായി 11 ഡിസിസികളാണ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശാന്തിഗിരി ആശ്രമം എടത്തല, പണ്ഡിറ്റ് കറുപ്പന് മെമ്മോറിയല്‍ ഹാള്‍ ഇടകൊച്ചി, ടാഗോര്‍ ഹാള്‍ തുറവൂര്‍, ചൂരക്കാട് എല്‍പിഎസ് കിഴക്കമ്പലം, കെഎന്‍പി കോളേജ് അശമന്നൂര്‍, ഇകെ നായനാര്‍ ഹാള്‍ മരട്, വനിതാ വികസന കേന്ദ്രം തൃക്കാക്കര, അനുഗ്രഹ ഹാള്‍ കലൂര്‍, ഗവ. ആശുപത്രി കൂത്താട്ടുകുളം, കടക്കനാട് സ്കൂള്‍ മഴുവന്നൂര്‍, വാരപ്പെട്ടി എന്നിവിടങ്ങളിലാണ് പുതുതായി ഡിസിസി സെന്ററുകള്‍ ആരംഭിച്ചത്.
പുതുതായി 5 സിഎഫ്എല്‍ടിസികള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കൂടാതെ രണ്ട് സ്വകാര്യ സിഎഫ്എല്‍ടിസിളും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ഒമ്പത് സിഎസ്എല്ടിസികളാണ് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പടെ 9 കേന്ദ്രങ്ങളില്‍ ജില്ലയില്‍ കൊവിഡ് ചികിത്സയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: