തലവടി: വിവാഹദിനത്തില്‍ വിവാഹ ചിലവിന്റെ ഒരു ഭാഗം തലവടി സേവാഭാരതി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നല്കി സമൂഹത്തിനു മാതൃകയായി വധു വരന്മാര്. തലവടി വടയാറ്റുമഠത്തില് റ്റി.എ നാഗപ്പന്റെയും രാഗിണിയുടെയും മകന് അനൂപ് ഇരവിപേരൂര്‍ പടിഞ്ഞാറെ നെയ്യത്തുരുത്തിയില് എന്‍.കെ. ശശിധരന് നായരുടെയും ജെസ്സി എസ്. നായരുടെയും മകള്‍ നീതു എന്നിവരാണ് വിവാഹത്തോടനുബന്ധിച്ചുള്ള സുഹൃത് സല്‍ക്കാരത്തിനായി മാറ്റിവെച്ച തുകയുടെ ഒരു ഭാഗം നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സേവാഭാരതിയുടെ മംഗല്യനിധിയിലേക്ക് നല്‍കിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ലളിതമായി നടത്തിയ വിവാഹ ചടങ്ങില്‍ സേവാഭാരതി തലവടി പ്രസിഡന്റ് ഗോകുല്‍ ഗോപാലകൃഷ്ണന് വധുവരന്മാരില് നിന്നു തുക ഏറ്റുവാങ്ങി. സെക്രട്ടറി വിനീഷ് വിശ്വംഭരന്, വൈസ്. പ്രസിഡന്റ് ഗോപു ജി, രതീഷ് കുമാര്‍, രാകേഷ് ആര് നാഥ്, സുരേഷ് തട്ടങ്ങാട്ട് എന്നിവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: