മുംബൈ: ഇന്ത്യന്‍ പ്രീമയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഒരു ഓവറില്‍ 36 റണ്‍സ് നേടിയാണ് ജഡേജ ചരിത്രം കുറിച്ചത്. ഐപിഎല്ലില്‍ ഒരു ഓവറില്‍ 36 റണ്‍സ് നേടുന്ന രണ്ടാമത്തെ താരവും ആദ്യ ഇന്ത്യന്‍ താരവുമാണ് .
ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറിലാണ് ജഡേജ 36 റണ്‍സ് നേടിയത്. ആദ്യ മൂന്ന് പന്തും സിക്സര്‍ അടിച്ചു. മൂന്നാം പന്ത് നോബോളായതിനെ തുടര്‍ന്ന് ഒരു പന്തുകൂടി ഹര്‍ഷലിന് എറിയേണ്ടിവന്നു. ആ പന്തും സിക്സര്‍ അടിച്ചു. നാലാം പന്തും തൂക്കിയടിച്ചു- വീണ്ടും സിക്സര്‍. അഞ്ചാം പന്തില്‍ രണ്ട് റണ്‍സും അവസാന പന്തില്‍ ഫോറും നേടി.
ക്രിസ് ഗെയ്ലിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് ജഡേജ. അവസാന ഓവറില്‍ ഹര്‍ഷ് പട്ടേല്‍ ഒരു നോബോള്‍ അടക്കം 37 റണ്‍സാണ് വിട്ടുകൊടുത്തത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന ബൗളറെന്ന മോശം റെക്കോഡ് ഹര്‍ഷല്‍ പട്ടേലിന് സ്വന്തമായി.
ബാറ്റും പന്തും കൊണ്ടുളള രവീന്ദ്ര ജഡേജയുടെ ഇന്ദ്രജാലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തകര്‍പ്പന്‍ വിജയം. ഐപിഎല്‍ പതിനാലാം സീസണില്‍ തോല്‍വിയറിയാതെ കുതിച്ചുപാഞ്ഞ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 69 റണ്‍സിന് തോല്‍പ്പിച്ചു. 62 റണ്‍സുമായി അജയ്യനായി നിന്ന് ചെന്നൈയ്ക്ക് വമ്പന്‍ സ്കോര്‍ ഒരുക്കിയ ജഡേജ നാല് ഓവറില്‍ പതിമൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റും പോക്കറ്റിലാക്കി കളിയിലെ കേമനായി.
192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 122 റണ്‍സേ നേടാനായുള്ളൂ. ടോസ് നേടി ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ് 20 ഓവറില്‍ നാലു വിക്കറ്റിന് 191 റണ്‍സാണെടുത്തത്. ഈ വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്സ് അഞ്ചു മത്സരങ്ങളില്‍ എട്ടു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
ജഡേജയുടെയും ഡുപ്ലെസിസിന്റെയും മിന്നുന്ന ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് വമ്പന്‍ സ്കോര്‍ നേടിക്കൊടുത്തത്. ജഡേജ 28 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ചു സിക്സറും പൊക്കി. അഞ്ചു സിക്സറും ഇരുപതാം ഓവറിലാണ് നേടിയത്. ഡുപ്ലെസിസ് 41 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. അഞ്ചു ഫോറും ഒരു സിക്സറും നേടി. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്കുവാദ് 25 പന്തില്‍ നാല് ഫോറും ഒരു സിക്സറും അടക്കം 33 റണ്‍സ് കുറിച്ചു. സുരേഷ് റെയ്ന 24 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ധോണി രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.
വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. ആദ്യ വിക്കറ്റില്‍ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ് 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എട്ട് റണ്‍സ് എടുത്ത കോഹ്ലിയെ വീഴ്ത്തി സാം കറനാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ നിലംപൊത്തിയതോടെ ബെംഗളൂരു തോല്‍വിയിലേക്ക് വീണു.
തുടക്കത്തില്‍ തകര്‍ത്തടിച്ച് 34 റണ്‍സ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് അവരുടെ ടോപ്പ് സ്കോറര്‍. പതിനഞ്ച് പന്ത് നേരിട്ട പടിക്കല്‍ നാല് ഫോറും രണ്ട് സിക്സറും നേടി. ഗ്ലെന്‍ മാക്സ്വെല് പതിനഞ്ച് പന്തില്‍ മൂന്ന് ഫോറുകളുടെ അകമ്പടിയില്‍ 22 റണ്‍സ് എടുത്തു.
ക്യാപ്റ്റന്‍ കോഹ്ലി (8), വാഷിങ്ടണ്‍ സുന്ദര്‍ (7), എ.ബി ഡിവില്ലിയേഴ്സ് (4), ഡാന്‍ ക്രിസ്റ്റിയന്‍ (1), ഹര്‍ഷല്‍ പട്ടേല്‍ (0), നവ്ദീപ് സെയ്നി (0) എന്നിവര്‍ക്ക് രണ്ടക്കം കടക്കാനായില്ല. ചെന്നൈയ്ക്കായി ഇമ്രാന് താഹിര്‍ നാല് ഓവറില്‍ പതിനാറ് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. പേസര്മായ സാം കറനും ഷാര്‍ദുല്‍ താക്കുറും ഓരോ വിക്കറ്റ് എടുത്തു.
ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: