Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓക്സിജന്‍ ക്ഷാമം: എം ബി രാജേഷിന്റെ കഴമ്പില്ലായ്മയും കാപട്യവും പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കര്‍

എം ബി രാജേഷിന്റെ കള്ളപ്രചരണം വസ്തുതകള്‍ നിരത്തി പൊളിച്ച് ശ്രീജിത്ത് പണിക്കര്‍.

Janmabhumi Online by Janmabhumi Online
Apr 25, 2021, 01:23 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കോവിഡ് വ്യാപനവും ഓക്സിജന്‍ ക്ഷാമവും സംബന്ധിച്ച് മുന്‍ എംപി എം ബി രാജേഷിന്റെ കള്ളപ്രചരണം വസ്തുതകള്‍ നിരത്തി പൊളിച്ച്  ശ്രീജിത്ത് പണിക്കര്‍.

ഓക്സിജന്‍ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ  നിറവേറ്റാത്ത ക്രിമിനല്‍ നെഗ്ലിജന്‍സിന് ഉത്തരവാദികള്‍ മോദി സര്‍ക്കാരാണ്.സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ട എല്ലാം വിപണി ചെയ്തോളും എന്ന ബി.ജെ.പി.യുടെ ഉദാരവത്കരണ സാമ്പത്തിക ദര്‍ശനവും മാനുഷികത തീരെയില്ലാത്ത വര്‍ഗ്ഗീയ പ്രത്യയശാസ്ത്രവും ചേര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ ആഴവും ആഘാതവും കൂടിയത്. ലോകത്ത് ഒരിടത്തുമില്ലാത്ത വിലക്ക് വാക്സിന്‍ വിറ്റ് കൊള്ളലാഭം കൊയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.ബി.ജെ.പി.യുടെ ഉദാരവത്കരണ സാമ്പത്തിക ദര്‍ശനവും മാനുഷികത തീരെയില്ലാത്ത വര്‍ഗ്ഗീയ പ്രത്യയശാസ്ത്രവും ചേര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ ആഴവും ആഘാതവും കൂടിയത്  എന്നൊക്കെയായിരുന്നു രാജേഷ് എഴുതി പിടിപ്പിച്ചത്.

ഓരോന്നും അക്കമിട്ട് മറുപടി പറഞ്ഞുകൊണ്ടാണ് സിപിഎം നേതാവിന്റെ  കഴമ്പില്ലായ്മയും കാപട്യവും ശ്രീജിത്ത് പണിക്കര്‍ തുറന്നു കാട്ടുന്നത്

ശ്രീജിത്ത് പണിക്കരുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്ത ആയതായി കണ്ടു. ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉതകുന്ന അനേകം കാര്യങ്ങള്‍ അതിലുണ്ട്. അതിനാല്‍ ഓരോ പോയിന്റും തിരുത്താന്‍ ശ്രമിക്കാം.

[1] //ഓക്സിജന്‍ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ  നിറവേറ്റാത്ത ക്രിമിനല്‍ നെഗ്ലിജന്‍സിന് ഉത്തരവാദികള്‍ മോദി സര്‍ക്കാരാണ്.//

തെറ്റ്. ഇന്നലെ ഡല്‍ഹി ഹൈക്കോടതി കണ്ടെത്തിയത് കേന്ദ്രസര്‍ക്കാര്‍ ഓക്‌സിജന്‍ ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ട് ദിവസങ്ങള്‍ ആയെങ്കിലും റൂര്‍ക്കേല, കലിംഗനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാന്റുകളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറുകള്‍ വിട്ടില്ലെന്നും, സമീപ സ്ഥലങ്ങളിലെ പ്ലാന്റുകളിലേക്ക് മതിയായ അളവില്‍ ക്രയോജനിക് ടാങ്കറുകള്‍ എത്തിച്ചില്ലെന്നുമാണ്. എല്ലാ കാര്യങ്ങളും ഡല്‍ഹിയുടെ പടിയ്‌ക്കല്‍ എത്തിക്കാന്‍ സാധ്യമല്ലെന്നും, മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഡല്‍ഹി ചെയ്യാത്തതിനു ന്യായീകരണം ഇല്ലെന്നുമാണ്. അനുവദിക്കപ്പെട്ട് മൂന്നു ദിവസങ്ങള്‍ക്കു ശേഷവും ഓക്‌സിജന്‍ വാങ്ങാന്‍ ടാങ്കറുകള്‍ അയയ്‌ക്കാത്തതും റെയില്‍വെയെ സമീപിക്കാത്തതും ഗുരുതരമായ വീഴ്ചയായാണ് കോടതി നിരീക്ഷിച്ചത്. അനുവദിക്കപ്പെട്ട ഓക്‌സിജന്‍ കരിഞ്ചന്തയില്‍ പോകുന്നു എന്ന് തിരിച്ചറിഞ്ഞ ബംഗാള്‍ സര്‍ക്കാര്‍ അതിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ സര്‍ക്കുലര്‍ ഇറക്കിയത് അങ്ങ് അറിഞ്ഞോ ആവോ!

[2] //വെറും ആറ് മാസം മുമ്പ് 2020 ഒക്ടോബറില്‍ മാത്രമാണ് ഇന്ത്യയിലാകെ വെറും 162 ഓക്സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ തുഛമായ 201 കോടി രൂപ പി എംകെ യേഴ്സ് ഫണ്ടില്‍ നിന്ന് അനുവദിച്ചത്. ആയിരക്കണക്കിന് കോടി രൂപ പിരിച്ച്, കണക്കുകള്‍ പുറത്തു വിടാതെ പൂഴ്‌ത്തിവെച്ചതില്‍ നിന്നാണ് പിശുക്കി ഈ നിസ്സാരമായ തുക നല്‍കിയത്.//

തെറ്റ്. ഈ തുക തുച്ഛമല്ല. അനുവദിക്കപ്പെട്ടത് വായുവിനെ തണുപ്പിച്ച് ഓക്‌സിജന്‍ വേര്‍തിരിക്കുന്ന PSA പ്ലാന്റുകളാണ്. അതിനുള്ള ചെലവ് ഒന്നിന് ഏതാണ്ട് ഒന്നേകാല്‍ കോടി രൂപയാണ്.  

[3] //എന്നിട്ട് 6 മാസം കൊണ്ട് ആരംഭിച്ചതോ? വെറും 33 എണ്ണം മാത്രം! ബാക്കിയുള്ളവയുടെ ടെന്‍ഡര്‍ പോലും ആയിട്ടില്ല ! യു.പി യില്‍ പണം അനുവദിച്ച 14 ല്‍ ഒന്നുപോലും തുടങ്ങിയിട്ടില്ല  ഒരു മഹാദുരന്തത്തെ നേരിടാനുള്ള നടപടികളുടെ വേഗം നോക്കൂ. ഒച്ചിഴയുന്നതു പോലും മോദി സര്‍ക്കാരിനേക്കാള്‍ വേഗത്തിലാണ്.//

ഭാഗികമായി ശരിയാണ്. പ്രവര്‍ത്തനക്ഷമമായ പ്ലാന്റുകളുടെ എണ്ണം കുറവു തന്നെയാണ്. ടെന്‍ഡറുകള്‍ ഒക്കെ ആയതാണ്. ചില സ്ഥലങ്ങളില്‍ വെന്‍ഡര്‍മാര്‍ പ്രവര്‍ത്തനം വൈകിപ്പിച്ചു. ചില സ്ഥലങ്ങളില്‍ പ്രവര്‍ത്തനം വൈകിപ്പിച്ചത് സംസ്ഥാനങ്ങളാണ്. വെന്‍ഡര്‍മാരുടെ ചുമതല പ്ലാന്റ് സ്ഥാപിക്കല്‍ മാത്രമാണ്. പ്ലാന്റില്‍ നിന്നും കോപ്പര്‍ പൈപ്പ്‌ലൈന്‍ ഉണ്ടാക്കി ഓക്‌സിജന്‍ കിടക്കകളിലേക്ക് എത്തിക്കേണ്ടത് സംസ്ഥാനങ്ങളാണ്. കേരളത്തിന്റെ കാര്യം നോക്കൂ. കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ അനുവദിക്കപ്പെട്ട പ്ലാന്റുകളുടെ പണി പൂര്‍ത്തിയായി. എന്നാല്‍ കോപ്പര്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാകാത്തതു മൂലം അവ പ്രവര്‍ത്തനക്ഷമമല്ല. രാജേഷ് സംസ്ഥാന ആരോഗ്യവകുപ്പിനെ ഒന്ന് കുറ്റപ്പെടുത്തൂ, കാണട്ടെ.

[4] //ഇനി വാക്സിന്റെ കാര്യമെടുക്കാം. അമേരിക്കന്‍ സര്‍ക്കാര്‍ 2020 ആഗസ്റ്റില്‍ 44700 കോടി വാക്സിന്‍ ഉല്‍പ്പാദനത്തിന് നിക്ഷേപിച്ചപ്പോള്‍ ഇന്ത്യയോ? ചില്ലിക്കാശ് നിക്ഷേപിച്ചില്ല. ഏറ്റവുമൊടുവില്‍ ആയിരങ്ങള്‍ മരിച്ചു വീഴാന്‍ തുടങ്ങിയപ്പോള്‍, എട്ട് മാസത്തിനു ശേഷം ഈ ഏപ്രില്‍ 19 ന് മാത്രമാണ് 4500 കോടി രൂപ അനുവദിച്ചത്.അതും ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള അമേരിക്ക നിക്ഷേപിച്ചതിന്റെ പത്തിലൊന്ന് മാത്രം! മറ്റ് രാജ്യങ്ങള്‍ ആവശ്യമായ ഡോസ് വാക്സിന്‍ നേരത്തേ ബുക്ക് ചെയ്തപ്പോള്‍ മോദി സര്‍ക്കാര്‍ പൊറുക്കാനാവാത്ത  അനാസ്ഥയാണ് കാണിച്ചത്. അമേരിക്ക 2020 ആഗസ്റ്റില്‍ 400 ദശലക്ഷം ഡോസും യൂറോപ്യന്‍ യൂണിയന്‍ 2020 നവംബറില്‍ 800 ദശലക്ഷം ഡോസും മുന്‍കൂട്ടി ബുക്ക് ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ അനങ്ങാതിരുന്നു. ഒടുവില്‍ ഈ ജനുവരിയില്‍ ബുക്ക് ചെയ്തത് വെറും 16 ദശലക്ഷം ഡോസ് മാത്രം. //

തെറ്റ്. ഉല്പാദനച്ചെലവ് കൂടുതലുള്ള രാജ്യത്തിലേതുപോലെ മറ്റു രാജ്യങ്ങളും പണം നിക്ഷേപിക്കണമെന്നത് തെറ്റായ വാദമാണ്. ചന്ദ്രയാന്‍, മംഗല്‍യാന്‍ പോലെയുള്ള പദ്ധതികളിലും ഇത് ഇന്ത്യ തെളിയിച്ചതാണ്. മുടക്കുന്ന പണമല്ല, കാര്യക്ഷമതയും സമയവുമാണ് പ്രധാനം. കുറച്ചു പണം മുടക്കിയിട്ടു പോലും ലോകത്തില്‍ അതിവേഗം 14 കോടി ആള്‍ക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യം ഇന്ത്യയാണ്. അമേരിക്കയും ചൈനയുമൊക്കെ നൂറും നൂറ്റിപ്പത്തും ദിവസങ്ങള്‍ എടുത്തപ്പോള്‍ ഇന്ത്യ ഈ നേട്ടം കൈവരിച്ചത് 99 ദിവസം കൊണ്ടാണ്. തന്നെയുമല്ല ഇന്ത്യ ലക്ഷക്കണക്കിനു ഡോസ് വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. മഴു ഉണ്ടാക്കാന്‍ എത്ര സമയം എടുത്തെന്നോ എത്ര പണം മുടക്കിയെന്നതോ അല്ല കാര്യം, അതിവേഗം മരം മുറിക്കാന്‍ കഴിഞ്ഞോ എന്നതാണ്.

[5] //ഇതിനു പുറമേയാണ് ലോകത്ത് ഒരിടത്തുമില്ലാത്ത വിലക്ക് വാക്സിന്‍ വിറ്റ് കൊള്ളലാഭം കൊയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ഇന്നത്തെ ദി ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയനുസരിച്ച് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലുള്‍പ്പെടെ ലോകത്തെല്ലായിടത്തേക്കാള്‍ കൂടുതലാണ് മോദിയുടെ ഇന്ത്യയില്‍ വാക്സിന്റെ വില.//

തെറ്റ്. വാക്‌സിന്‍ ഉല്പാദനഘട്ടത്തിലെ ഉദ്ദേശവിലയാണ് ഈ പ്രചരിക്കുന്നത്. ആ പട്ടികയില്‍ ഇന്ത്യയിലെ വാക്‌സിന്റെ വില എത്ര ഡോളര്‍ ആണെന്ന് നോക്കുക. അല്ലാതെ വാക്‌സിന്റെ ഇന്ത്യയിലെ ഇന്നത്തെ പൊതുവിപണി വിലയെ മറ്റു രാജ്യങ്ങളില്‍ വാക്‌സിന്റെ ഉല്പാദനഘട്ടത്തില്‍ സര്‍ക്കാരിനു കൊടുക്കുന്ന വിലയുമായിട്ടല്ല താരതമ്യം ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ ആവര്‍ത്തിച്ച കാര്യമാണ് ഏറ്റവും ചെലവു കുറഞ്ഞ വാക്‌സിനാണ് അവര്‍ നല്‍കുന്ന കോവിഷീല്‍ഡ് എന്നത്.

[6] //എന്തൊരു കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, പാചകവാതകം, ഇപ്പോഴിതാ വാക്സിനും വില കൂട്ടിയിരിക്കുന്നു.  വില കൂട്ടാന്‍ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂ. മോദിയുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ ഇതുവരെ ശവപ്പെട്ടി ഉത്പാദിപ്പിക്കാത്തത് ഭാഗ്യം. ഉണ്ടെങ്കില്‍ അതിലും കൊള്ളലാഭം താങ്കള്‍ അവര്‍ക്ക് ഉറപ്പാക്കുമായിരുന്നു.//

ശരി. പെട്രോള്‍, ഡീസല്‍ വിലയും പാചകവാതക വിലയും കൂടുന്നതിനു ന്യായമില്ല. പെട്രോളിയം ഉല്പന്നങ്ങളുടെ വില ഡീറെഗുലേറ്റ് ചെയ്യുന്ന പദ്ധതിയുടെ ഉദ്ദേശം തന്നെ അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡോയില്‍ വിലയ്‌ക്ക് ആനുപാതികമായി ഇന്ത്യയിലെ വിലയും ക്രമീകരിക്കുക എന്നതാണ്. എന്നാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ വില കുറയുമ്പോള്‍ പെട്രോളിയം കമ്പനികള്‍ ഇവിടെ വില കുറയ്‌ക്കുമെങ്കിലും കേന്ദ്രം എക്‌സൈസ് തീരുവയുടെ വിവിധ ഇനങ്ങള്‍ വഴി വില വീണ്ടും കൂട്ടും. ഫലത്തില്‍ ജനങ്ങള്‍ക്ക് കുറഞ്ഞ വില ലഭ്യമാകുന്നില്ല. പക്ഷെ ഇതൊരു സ്‌ട്രോമാന്‍ വാദമാണ്. വാക്‌സിനുമായി ബന്ധമില്ലാത്ത മറ്റൊരു വിഷയത്തിലെ വിലയെ വാക്‌സിന്‍ വിലയും മോദിയുടെ ചങ്ങാത്തവുമായി ബന്ധിപ്പിക്കാനാണ് രാജേഷ് ശ്രമിക്കുന്നത്. വാക്‌സിന്‍ വിലയെ കുറിച്ച് മുകളിലെ പോയിന്റില്‍ പറഞ്ഞിട്ടുണ്ട്. കോര്‍പ്പറേറ്റ് ശവപ്പെട്ടി എന്നത് രാഷ്‌ട്രീയ ആരോപണം ആയതിനാല്‍ അത് ഞാന്‍ വിടുന്നു.

[7] //സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ട എല്ലാം വിപണി ചെയ്തോളും എന്ന ബി.ജെ.പി.യുടെ ഉദാരവത്കരണ സാമ്പത്തിക ദര്‍ശനവും മാനുഷികത തീരെയില്ലാത്ത വര്‍ഗ്ഗീയ പ്രത്യയശാസ്ത്രവും ചേര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ ആഴവും ആഘാതവും കൂടിയത്.//

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് സമ്പദ്ഘടനാ ചിന്ത രാജ്യം ഉപേക്ഷിച്ചിട്ട് മൂന്ന് പതിറ്റാണ്ടായി. അതിനു നന്ദി പറയേണ്ടത് നരസിംഹ റാവുവിനും മന്മോഹന്‍ സിങ്ങിനുമാണ്. അതിന്‍പ്രകാരം സര്‍ക്കാരിന്റെ ചുമതല വിപണിക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വളര്‍ത്തുക എന്നതാണ്. അത് ലോകത്ത് പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള നയമാണ്. ഇപ്പോഴും 45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉള്‍പ്പടെയുള്ള മുന്നണി പോരാളികള്‍ക്കും രോഗങ്ങള്‍ ഉള്ളവര്‍ക്കുമുള്ള വാക്‌സിന്‍ കേന്ദ്ര സൗജന്യമായാണ് നല്‍കുന്നത്. ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന വാക്‌സിന്റെ 50% വാങ്ങുന്നത് കേന്ദ്രമാണ്. വാക്‌സിനേഷന്‍ അതിവേഗമാക്കാനും കാത്തിരിക്കാന്‍ വയ്യാത്തവര്‍ക്ക് അത് ലഭ്യമാക്കാനുമാണ് മൂന്നാം ഘട്ടത്തില്‍ കേന്ദ്രത്തിന്റെ ശ്രമം. പുതിയ ജനിതക വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും വാക്‌സിന്‍ വികസനത്തിന് കൂടുതല്‍ ഗവേഷണവും പണവും ആവശ്യമാണ്. പൊതുവിപണിയില്‍ ലഭ്യമാക്കുന്ന വാക്‌സിനില്‍ നിന്ന് കിട്ടുന്ന പണം ഇതിലേക്ക് ഉള്ള നിക്ഷേപം കൂടിയാണ്. എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്ക നിക്ഷേപിച്ചതിനേക്കാള്‍ കുറവ് പണമാണ് ഇന്ത്യ നിക്ഷേപിച്ചത് എന്നു പറഞ്ഞപ്പോള്‍ താങ്കള്‍ക്കു തന്നെ പണത്തിന്റെ ആവശ്യത്തെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നല്ലോ. അമേരിക്കയിലെ അത്ര വേണ്ടെങ്കിലും ഇവിടെയും ഗവേഷണത്തിനു പണം വേണ്ടേ? വാക്‌സിന്‍ ഉല്പാദനത്തോടെ ഇവിടത്തെ ലാബുകള്‍ ഒക്കെ അടച്ചുപൂട്ടിയെന്നൊന്നും ധരിക്കരുത്. ഫെഡറല്‍ സംവിധാനത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്നവര്‍ക്ക് 50% വാക്‌സിന്‍ വാങ്ങാന്‍ കഴിവില്ലെങ്കില്‍ വീട്ടില്‍ ഇരിക്കുന്നതാണ് നല്ലത്. 2000 കോടി വന്നാലും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ തോമസ് ഐസക്കിനെയും അദ്ദേഹത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെയും ചോദ്യം ചെയ്യാത്തത് എന്തേ? സംസ്ഥാനത്തിനു ഖജനാവില്‍ ബാക്കിയുള്ള 5000 കോടി എവിടെയെന്ന് ധനമന്ത്രിയോട് ചോദിക്കുമോ? എന്തിനാണ് ഇപ്പോള്‍ സംഭാവന വേണമെന്ന് പറയുന്നതെന്ന് ചോദിക്കുമോ? ബജറ്റില്‍ സൗജന്യ വാക്‌സിന്‍ വെറും പ്രഖ്യാപനം മാത്രം ആയിരുന്നെന്ന് സമ്മതിക്കുമോ?

[8] //നിര്‍മ്മല സീതാരാമന്‍ നേരത്തേ തന്നെ പറഞ്ഞതോര്‍മ്മയില്ലേ? covid iട an act of god, govt has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് .ഒടുവിലെ പ്രസംഗത്തില്‍ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സര്‍ക്കാറിനെ പ്രതീക്ഷിക്കേണ്ട എന്നര്‍ത്ഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയില്‍ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്‌ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്നേഹികള്‍?//

തെറ്റ്. താങ്കള്‍ക്ക് ഇത്ര വിവരമില്ലേ? Act of God എന്നത് നിയമപരമായി നിലനില്പുള്ള ഒരു പ്രയോഗമാണ്. ദൈവം വരുത്തിയത് എന്നല്ല അതിന്റെ നിയമപരമായ അര്‍ത്ഥം. മനുഷ്യ നിയന്ത്രണത്തിന്‍ അതീതമായ സംഭവങ്ങളെ സൂചിപ്പിക്കാന്‍ പൊതുവായി ഉപയോഗിക്കുന്ന പ്രയോഗമാണ് Act of God. ഭൂകമ്പം, പ്രളയം, മഹാമാരി, ദുരന്തങ്ങള്‍ ഒക്കെയും Acts of God ആണ്. സംശയമുണ്ടെങ്കില്‍ ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയോട് ചോദിച്ചു നോക്കൂ. കോവിഡ് ഒരു മഹാമാരിയാണ് എന്നതില്‍ താങ്കള്‍ക്ക് ഇനിയും സംശയമുണ്ടോ? സ്വന്തം കാര്യം സ്വയം നോക്കണം എന്നു പറയുന്നതിന് അര്‍ത്ഥം സര്‍ക്കാരിനെ പ്രതീക്ഷിക്കേണ്ട എന്നാണോ? എല്ലാവരും ജാഗ്രത പുലര്‍ത്തണം എന്ന് മുഖ്യമന്ത്രി ഇവിടെ പറഞ്ഞതിന്റെ അര്‍ത്ഥവും അതുതന്നെയാണോ? സാമൂഹിക അകലം, മാസ്‌ക് ധാരണം, കൈകഴുകല്‍ എന്നിവയൊക്കെ സ്വയം ശ്രദ്ധിക്കേണ്ട സ്വന്തം കാര്യങ്ങള്‍ തന്നെയാണ്. സംശയമുണ്ടോ? കോവിഡ് കാലത്ത് മരിച്ച ആയിരങ്ങളെ മരണത്തിന് എറിഞ്ഞു കൊടുത്തത് ഭരണകൂടം ആണെങ്കില്‍ കേരളത്തില്‍ മരിച്ച 5000 പേരെ സംസ്ഥാന ഭരണകൂടം മരണത്തിനെറിഞ്ഞു കൊടുത്ത് കരയ്‌ക്കിരുന്ന് കണ്ടു എന്നും മനസ്സിലാക്കണോ?  

[9] //എന്നാല്‍ എല്ലാം വിപണിയെ ഏല്‍പ്പിക്കുകയല്ല ഇടപെടുകയാണ് ചെയ്യേണ്ടത് എന്ന് തെളിയിച്ച ഒരു സര്‍ക്കാരുണ്ട് ഇവിടെ കേരളത്തില്‍.ഒരു വര്‍ഷത്തിനിടയില്‍ പിഴയ്‌ക്കാത്ത ആസുത്രണവും കരുതലും കാര്യക്ഷമതയും പുലര്‍ത്തി വരാനിരിക്കുന്ന മഹാദുരന്തത്തെ നേരിടാന്‍ തയ്യാറെടുപ്പു നടത്തിയ LDF സര്‍ക്കാര്‍.//

തെറ്റ്. സ്വകാര്യമേഖലയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ കേരളത്തിലെ നിരക്ക് എത്രയെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് എത്രയെന്നും പറയാനുള്ള ആര്‍ജവം താങ്കള്‍ക്കുണ്ടോ? വിപണിയെ ഒന്നും ഏല്പിച്ചില്ലത്രേ! കേരളത്തിലെ കോവിഡ് നിരക്ക് ജനസംഖ്യാനുപാതികമായി നോക്കൂ, വ്യാപനം മനസ്സിലാകും. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കൂട്ടി ആന്റിജന്‍ ടെസ്റ്റ് മറ്റ് സംസ്ഥാനങ്ങള്‍ കുറച്ചപ്പോള്‍ ഇവിടെ ഇപ്പോഴും തിരിച്ചാണ് കഥ. മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന് സംസ്ഥാനത്തിന്റെ തന്നെ വിദഗ്ധസമിതിയല്ലേ കണ്ടെത്തിയത്. പൂന്തുറയിലെ പാവങ്ങളെ തോക്ക് കാട്ടി ഭയപ്പെടുത്തിയതില്‍ ഇപ്പോഴും താങ്കള്‍ക്ക് അഭിമാനം ഉണ്ടോ? മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാഞ്ഞതിനെ കുറിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല.  

[10] //ഒരു വര്‍ഷത്തിനിടയില്‍ ഓക്സിജന്‍ ഉല്‍പ്പാദനം ഒരു മിനിറ്റില്‍ 50 ലിറ്ററില്‍ നിന്ന് 1250 ലിറ്ററായി, ഇരുപത്തിയഞ്ചിരട്ടിയാക്കി കുട്ടിയ സര്‍ക്കാര്‍.9735 ICU  കിടക്കകളും 3776 വെന്റിലേറ്ററുകളും സജ്ജമാക്കിയ സര്‍ക്കാര്‍. (അതില്‍ യഥാക്രമം 999 ഉം 277 ഉം മാത്രമേ ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്നോര്‍ക്കണം. )//

തെറ്റായ വാദം. ഡല്‍ഹിയിലെ ഓക്‌സിജന്‍ ലഭ്യതക്കുറവിനു കാരണം കേന്ദ്രമാണെങ്കില്‍ കേരളത്തിലെ ലഭ്യതക്കൂടുതലിനും കാരണം കേന്ദ്രമല്ലേ? ഇനി കേരളത്തിലെ ലഭ്യതക്കൂടുതലിനു കാരണം കേരള സര്‍ക്കാര്‍ ആണെങ്കില്‍ ഡല്‍ഹിയിലെ ലഭ്യതക്കുറവിനു കാരണം ഡല്‍ഹി സര്‍ക്കാര്‍ അല്ലേ? ഓക്‌സിജന്‍ ഉല്പാദനവും വിതരണവും നിയന്ത്രിക്കുന്നത് സംസ്ഥാനങ്ങളല്ല, കേന്ദ്രമാണ് എന്നെങ്കിലും മനസ്സിലാക്കുക. ലഭ്യതയ്‌ക്ക് ടാങ്കറുകള്‍ തയ്യാറാക്കുകയാണ് സംസ്ഥാനങ്ങള്‍ ചെയ്യേണ്ടത്.

[11] //മരണ നിരക്ക് ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിലയില്‍ പിടിച്ചു നിര്‍ത്തി ആയിരക്കണക്കിന് മനുഷ്യ ജീവന്‍ രക്ഷിച്ച ഒരു സര്‍ക്കാര്‍. വാക്സിന്റെ പേരില്‍ ജനങ്ങളെ പിഴിയില്ല എന്ന ധീരമായ നിലപാട് എടുത്ത ഒരു സര്‍ക്കാര്‍. അതുകൊണ്ടാണ് ഗുജറാത്തിലേയും യു പി യിലേയും ദല്‍ഹിയിലേയും ഹൃദയഭേദകമായ കാഴ്ചകളൊന്നും കേരളത്തില്‍ കാണാത്തത്. രണ്ടു സര്‍ക്കാരുകള്‍ തമ്മില്‍ മാത്രമല്ല രണ്ടിനേയും നയിക്കുന്ന രാഷ്‌ട്രീയം തമ്മിലാണ് മൗലികമായ വ്യത്യാസം. നിങ്ങള്‍ക്ക് രാഷ്‌ട്രീയമുണ്ടെങ്കിലും ഇല്ലെങ്കിലും  നിങ്ങളുടെ ആയുസ്സ് നിര്‍ണയിക്കുന്നത്, ജീവിതത്തേയും മരണത്തേയും നിര്‍ണയിക്കുന്നത്  രാഷ്‌ട്രീയമാണ് എന്ന പാഠമാണ് ഇന്ത്യയും കേരളവും ഈ മഹാമാരിയില്‍ പഠിപ്പിക്കുന്നത്.//

തെറ്റ്. ഐഎംഎ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇവിടെ കൂടുതലായി നടക്കുന്നത് ആര്‍ടിപിസിആര്‍ ടെസ്റ്റല്ല. ഏറ്റവും കൂടുതല്‍ ഫോള്‍സ് പോസിറ്റീവ് വരുന്ന ആന്റിജന്‍ ടെസ്റ്റാണ്. ഫലം? പോസിറ്റീവ് കേസുകളുടെ എണ്ണം കൂടും. മരണം ഉണ്ടാവില്ല. മരണ നിരക്ക് കുറയും. ഇതാണ് സര്‍ക്കാരിന്റെ പദ്ധതി. പിടിച്ചു നിര്‍ത്തി എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? കോവിഡിന് കേരളത്തില്‍ മരുന്നുണ്ടോ? വാക്‌സിന്റെ പേരില്‍ ജനങ്ങളെ പിഴിയില്ലെന്നും വാക്‌സിന്‍ സൗജന്യമെന്നും ആവശ്യമായത് 2000 കോടി മുടക്കി വാങ്ങുമെന്നും തിരഞ്ഞെടുപ്പിനു മുന്‍പ് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ സ്വന്തം വാക്ക് വിഴുങ്ങി. കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കത്തയച്ചു. ആള്‍ക്കാരോട് സംഭാവന ചെയ്യാന്‍ പറയുന്നു. സ്വന്തം നിലയ്‌ക്ക് വാങ്ങിയാല്‍ ബജറ്റിലെ മറ്റ് ചെലവുകള്‍ കുറയ്‌ക്കേണ്ടി വരുമെന്ന് പറയുന്നു. പ്രിയ രാജേഷ്, താങ്കള്‍ക്ക് ഒരേയൊരു കാര്യം ചെയ്യാന്‍ കഴിയുമോ? കഴിഞ്ഞ ബജറ്റില്‍ വാക്‌സിന്‍ സൗജന്യമെന്ന് പറഞ്ഞപ്പോള്‍ എത്ര തുകയാണ് അതിനു വകയിരുത്തിയതെന്ന് ഒന്നു പറയാമോ? അറിയില്ലെങ്കില്‍ ഞാന്‍ പറയാം. പൂജ്യം രൂപ. അതുകൊണ്ടാണ് പണം കണ്ടെത്തേണ്ടി വന്നാല്‍ മറ്റ് ചിലവുകള്‍ കുറയ്‌ക്കേണ്ടിവരുമെന്ന് ധനമന്ത്രി പറയുന്നത്.  

അതെങ്ങനെ, ഖജനാവില്‍ ബാക്കിയുള്ള 5000 കോടിയുടെ ഒറ്റനോട്ട് കൊടുത്താല്‍ 1400 കോടി കഴിഞ്ഞ് ബാക്കിക്ക് ചില്ലറ കിട്ടില്ലല്ലോ, അല്ലേ?

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala

ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

India

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

India

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

India

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

പുതിയ വാര്‍ത്തകള്‍

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം നൽകിയെന്ന് മൈക്രോസോഫ്റ്റ്: ബന്ദികളെ രക്ഷപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമായി

നെതന്യാഹുവിനെ വിമാനത്താവളത്തില്‍ വച്ച് കൊല്ലാൻ ലക്ഷ്യമിട്ടു; അന്ന് വെറുതെ വിട്ടതാണ് ; വകവരുത്തുമെന്ന് ഹൂതികള്‍

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ നിയന്ത്രണരേഖ കടന്നു; യുവതി പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയില്‍

ദൽഹി നിവാസികൾക്ക് സന്തോഷവാർത്ത, അടുത്ത രണ്ട് മാസത്തിനുള്ളിൽ 500 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies