ആലപ്പുഴ : കോവിഡ് വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും താറുമാറായി. രജിസ്ട്രേഷനായി കോവിന്‍ പോര്‍ട്ടലില്‍ പ്രവേശിക്കുന്നവര്‍ക്ക് വാക്സിനേഷന് നടത്തുന്ന ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ കേന്ദ്രത്തിന്റെ പേരുപോലും ലഭിക്കുന്നില്ലെന്നാണ് പരാതി. ഓണ്‍ലൈന്‍ രജിസ്ട്രേഷനും മുടങ്ങിയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് പലരും.
രണ്ടാം ഡോസ് വാക്സിനുള്ള രജിസ്ട്രേഷന് നടത്താനുമായില്ല. ഇതിനുള്ള സൗകര്യം ഇതുവരെ പോര്‍ട്ടലില്‍ അപ്ഡേറ്റുചെയ്യാത്തതാണ് കാരണം. വാക്സിനേഷനുമായി ബന്ധപ്പെട്ടു തുടങ്ങിയ ഹെല്‍പ്പ് ഡെസ്കുകളും നോക്കുകുത്തിയായി. രജിസ്ട്രേഷന് സംബന്ധിച്ച മറുപടികള്‍ക്ക് വ്യക്തതയില്ലാത്തതും ആളുകളെ വലച്ചു. നേരത്തേ ഓണ്‍ലൈന്‍വഴി രജിസ്റ്റര്ചെയ്തവര്ക്കുപോലും മുന്‍കൂട്ടി നല്കിയ തീയതിയില്‍ വാക്സിനെടുക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: