മട്ടാഞ്ചേരി: തെരഞ്ഞെടുപ്പ് കാലത്ത് കൊട്ടിഘോഷിച്ച് തുടങ്ങിയ കാറ്റാമറൈന് ബോട്ട് സര്‍വീസ് കട്ടപ്പുറത്തായി. ആഴ്ച്ചകള്‍ മാത്രം നീണ്ടുനിന്ന ബോട്ട് സര്‍വീസിലെ ബോട്ടുകളിലൊന്ന് എറണാകുളം ജെട്ടിയില്‍ കെട്ടിയിട്ട നിലയിലാണ്.
ഫെബ്രുവരിയില്‍ ഫോര്‍ട്ടുകൊച്ചിയില്‍ വെച്ച് ഗതാഗത മന്ത്രിയാണ് വെബ് ക്യാം വഴി ഉദ്ഘാടനം നടത്തിയത്. കൊച്ചി ജലഗ താഗത മേഖലയില്‍ സര്‍വീസിനായി ഏഴുബോട്ടുകളാണ് തയാറാക്കിയത്. ഇതില്‍ രണ്ടെണ്ണം ആദ്യഘട്ട സര്‍വീസിനിറക്കി യായിരുന്നു ഉദ്ഘാടനം. രണ്ട് എഞ്ചിനുകളുള്ള കാറ്റാ മറൈന്‍ ബോട്ട് കാലാവസ്ഥ വ്യതിയാനത്തിലും സര്‍വീസ് നടത്താന്‍ കഴിയുമെന്നും അവകാശപ്പെട്ടിരുന്നു.
മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍, എറണാകുളം മേഖലയില്‍ യാത്രാ സേവ നത്തിനായി ഇറക്കിയബോട്ട് എഞ്ചിന് തകരാറിനെ തുടര്‍ന്നാണ് കെട്ടിയിട്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫോര്‍ട്ടുകൊച്ചി ജെട്ടിയില്‍ ബോട്ട് ഇടിച്ചതായാണ് പറയുന്നത്. എഞ്ചിന് കുഴലിലുള്ള തകരാറാണ് സര്‍വീസ് നിര്‍ത്തിവെ യ്ക്കാക്കാനിടയാക്കിയതെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: