ചവറ: തേവലക്കരയില്‍ പുത്തന്‍സങ്കേതം കല്ലുംപുറത്ത് മുക്ക് റോഡില്‍ അമ്മാര്‍ തോടിനു മുകളില്‍ സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുത്തന്‍സങ്കേതം മുതല്‍ അമ്മാര്‍ തോടിന് സമീപത്തുകൂടിയുള്ള റോഡ് പുതുക്കി പണിതതോടെ ഈ ഭാഗത്തെ റോഡ് ഉയര്‍ന്നു.
റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റിട്ട് നിരപ്പാക്കി. എന്നാല്‍ തോടിന്റെ സമീപത്തെ സംരക്ഷണഭിത്തി പഴയത് തന്നെ. തോടിന്റെ സംരക്ഷണ ഭിത്തിയുടെ ഉയരം കുറഞ്ഞതോടെയാണ് അപകടാവസ്ഥ കൂടിയത്.
ഭിത്തി ഉയര്‍ത്തി കെട്ടിയാല്‍ മാത്രമേ റോഡിന്റെ വശങ്ങള് കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിരപ്പാക്കാനാകൂ. 30 അടിയോളം താഴ്ചയുള്ള ഈ ഭാഗം വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും അപകട ഭീഷണിയാണ്.
സമീപത്തുള്ള കലുങ്കിന്റെ ഭാഗങ്ങളും പൊളിഞ്ഞ നിലയിലാണ്. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നു പോകുന്ന ഈ റോഡിന്റെ സംരക്ഷണത്തിനും അപകടം ഒഴിവാക്കാനും തോടിന്റെ വശങ്ങള് പൊക്കിക്കെട്ടി സ്ലാബിട്ട് എത്രയും വേഗം സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: