കാക്കനാട്: എറണാകുളം ജില്ലയില്‍ ഇതുവരെ 7,40,446 ആളുകള്‍ വാക്സിന് സ്വീകരിച്ചു. ആരോഗ്യമേഖലയിലുള്ള 1,28,129 പ്രവര്‍ത്തകരും 70,579 മുന്നണി പ്രവര്‍ത്തകരും വാക്സിന് സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 54375 ആളുകളും രണ്ടാമത് വാക്സിന് സ്വീകരിച്ചവരാണ്. 73,754 ആളുകള്‍ ആദ്യ ഡോസ് എടുത്തു. കൊവിഡ് മുന്നണി പ്രവര്‍ത്തകരില്‍ 49,223 ആളുകള്‍ ആദ്യ ഡോസും 21,356 ആളുകള്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
45 നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ 1,76,641 ആളുകള്‍ വാക്സിനെടുത്തത്. 1,70,493 ആളുകള്‍ ആദ്യഡോസും 6,148 ആളുകള്‍ രണ്ടാമത് ഡോസും സ്വീകരിച്ചു. അറുപത് വയസിനു മുകളിലുള്ള 3,48,482 ആളുകളും വാക്സിനെടുത്തു. 3 31,305 ആളുകള്‍ ആദ്യ ഡോസും 17,177 ആളുകള്‍ രണ്ടാം ഡോസും സ്വീകരിച്ചു.
ജില്ലയില്‍ ചൊച്ചാഴ്ച 30,230 ഡോസ് വാക്സിനുകളാണ് സ്റ്റോക്കുണ്ടായിരുന്നത്. 28,000 ഡോസ് കോവി ഷീല്‍ഡും 2230 ഡോസ് കോവാക്സിനുമാണിത്. 12,500 ഡോസ് വാക്സിന് സ്വകാര്യ ആശുപത്രികളില്‍ വിതരണത്തിനായി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: