കൊച്ചി: കൊവിഡിന്റെ രണ്ടാം വരവ് അതിവേഗം വ്യാപിക്കുമ്പോള്‍ ജില്ലയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാകുന്നു. കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞു. നിലവില്‍ മൂന്ന് ടണ്‍ ഓക്സിജനാണ് പ്രതിദിനം ജില്ലയില്‍ ആവശ്യമായി വരുന്നത്. ബിപിസിഎല്ലില്‍ നിന്നും 2 ടണ്‍, കെഎംഎംഎല്ലില്‍ നിന്നും ഒരു ടണ്‍ ഉള്‍പ്പെടെയും ജില്ലയിലെ സ്വകാര്യ ഗ്യാസ് ഏജന്‍സികളില്‍ നിന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കൂടാതെ കളമശേരി മെഡിക്കല്‍ കോളേജ്, ആലുവ ജില്ലാ ആശുപത്രി, സിയാല്‍, പിവിഎസ് എന്നീ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ ലിക്വിഡ് ഓക്സിജന്‍ ആണ് ഉപയോഗിക്കുന്നത്. പള്ളുരുത്തി, തൃപ്പൂണിത്തുറ, ഫോര്‍ട്ടുകൊച്ചി, മൂവാറ്റുപുഴ, പറവൂര്‍, കോതമംഗലം എന്നിവിടങ്ങളില്‍ ഓക്സിജന്‍ സിലിണ്ടര്‍ സംവിധാനവും പൂര്‍ണ്ണ സജ്ജമാണ്. ജില്ലയിലെ എഫ്എല്‍ടിസികളിലും നിരീക്ഷണ കേന്ദ്രങ്ങളിലും അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് ഓക്സിജന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ജനറേറ്റര്‍ സംവിധാനവും ഉപയോഗത്തിലുണ്ട്. കൂടാതെ ഫാക്ട് നാല് ഓക്സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും.
കൊവിഡ് ചികിത്സക്ക് ശേഷം ഗാര്‍ഹിക ചികിത്സയിലോ ഇതര ചികിത്സാ മേഖലയിലോ കഴിയുന്നവര്‍ക്ക് രക്തത്തിലെ ഓക്സിജന്‍ അളവ് പരിശോധിച്ച് ഉറപ്പാക്കാന്‍ ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സീമീറ്ററുകള്‍ ഉള്‍പ്പെടെ ജില്ലയിലെ കൊവിഡ് ആശുപത്രികളില്‍ ഡെസ്ക്ടോപ്പ് പള്‍സ് ഓക്സീമീറ്റര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന് നല്‍കണം; മനുഷ്യാവകാശ കമ്മീഷന് നോട്ടീസ്
വാക്സിനേഷന് സെന്ററുകളിലെത്തി കൊവിഡ് വാക്സിന് എടുക്കാന്‍ കഴിയാത്ത കിടപ്പുരോഗികള്‍ക്ക് അവരുടെ വീട്ടിലെത്തി വാക്സിന് നല്കാനാകുന്ന നടപടികള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിന് നോട്ടീസയച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കിടപ്പുരോഗികള്‍, അംഗപരിമിതര്‍, സാന്ത്വന ചികിത്സാ രോഗികള്‍ എന്നിവര്‍ക്ക് അവരവരുടെ വീട്ടിലെത്തി വാക്സിന് നല്‍കണമെന്നാണ് ആവശ്യം. തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കേസ മെയ് 28ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: