പാലക്കാട്: നഗരസഭാ പരിധിയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് സിഎഫ്എല്‍ടി സെന്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കൗണ്‍സിലിന്റെ അടിയന്തര യോഗം തീരുമാനിച്ചു. വിക്ടോറിയ കോളേജില്‍ രണ്ടും മിഷന് സ്കൂളിലുമായിരുന്നു സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
കൊവിഡ് രണ്ടാംഘട്ട വ്യാപനം തടയുന്നതിനും നിന്ത്രിക്കുന്നതിനുമായി മുന്കരുതലെടുക്കാനായാണ് നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ചെയര്‍പേഴ്സണ്‍ പ്രിയ അജയന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ഡോക്ടര്‍മാരായ ഉണ്ണികൃഷ്ണന്, സലിന് എന്നിവര്‍ നിലവിലെ സാഹചര്യം വിശദീകരിച്ചു. നഗരസഭ കൈക്കൊണ്ട മുന്നൊരുക്കങ്ങള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. സ്മിതേഷ് അവതരിപ്പിച്ചു.
വാര്‍ഡ് തലങ്ങളില്‍ കൊവിഡ് ആര്‍ആര്‍ടി പുനസംഘടിപ്പിക്കുവാനും തീരുമാനമായി. വാര്‍ഡ്തല കമ്മിറ്റി ദിവസവും റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. വാക്സിന് സ്റ്റോക്ക് സംബന്ധിച്ച് ഡിഎംഒയുമായി സംസാരിക്കുവാനും തീരുമാനിച്ചു.
കൊറോണ പരിശോധനഫലം സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ വാര്‍ഡ് കൗണ്‍സിലര്‍മാരെയോ, നഗരസഭയേയോ വിവരം അറിയാത്തതിനെതിരെ ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കാനും തീരുമാനിച്ചു.
കൊവിഡ് കൈകാര്യം ചെയ്യുന്നതിനായി നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിക്കും. റിയാസ് റഹ്മാനാണ് നോഡല്‍ ഓഫീസര്‍. നഗരസഭയില്‍ മെഗാ വാക്സിനേഷന് ഡ്രൈവ് നടത്തുന്നതിനെക്കുറിച്ച് ഡിഎംഒയുമായി ചര്‍ച്ച ചെയ്യും.
45 വയസ് കഴിഞ്ഞവരുടെ വാക്സിനേഷന് 100 ശതമാനമാക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെ തിരക്ക് ഒഴിവാക്കുന്നതിന് മേഴ്സി കോളേജ് വരെ നീട്ടാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: