കോട്ടയം: യൂണിയന് തെരഞ്ഞെടുപ്പിനുശേഷം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ആഹ്ലാദപ്രകടനം നടത്തിയ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന നൂറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതായി ഡിവൈഎസ്പി എം അനില്‍കുമാര്‍ അറിയിച്ചു. പൊലീസ് ശേഖരിച്ച ആഹ്ലാദപ്രകടനത്തിന്റെ ദൃശ്യങ്ങളില്‍നിന്ന് ആളുകളെ തിരിച്ചറിഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്യും. അധ്യാപകരുടെ വിലക്ക് മറികടന്നാണോ വിദ്യാര്‍ഥികളുടെ നടപടിയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകന് എന്നിവര്‍ക്ക് നോട്ടിസ് നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുണ്ടാകും. യൂണിയന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശനിയാഴ്ച രാത്രിയായിരുന്നു ആഹ്ലാദപ്രകടനം. മെഡിക്കല്‍ കോളജ് ലൈബ്രറിക്ക് മുന്പില് നൂറോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടംകൂടുകയായിരുന്നു. പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: