റായ്പൂര്‍ : ഗര്‍ഭാവസ്ഥയിലെ ബുദ്ധുമുട്ടുകളെല്ലാം അവഗണിച്ച് ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം നല്കി ഛത്തീസ്ഗഢ് പോലീസ് ഉദ്യോഗസ്ഥ. ഡിഎസ്പി ശില്പ സാഹുവാണ് അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കേ കോവിഡ് പ്രതികൂലാന്തരീക്ഷത്തേയും അവഗണിച്ച് ജോലിക്കായി എത്തിയത്.
നട്ടുച്ച വെയിലിലും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ട്രാഫിക് പരിശോധന നടത്തുന്ന ഇവരുടെ വീഡിയ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേരാണ് ഇവരുടെ വീഡിയോ പങ്കുവെച്ചത്.
കയ്യില്‍ ലാത്തിയുമായി ഗതാഗതം നിയന്ത്രിക്കുകയും യാത്രക്കാരെ പരിശോധിച്ച് വിവരങ്ങള്‍ ആരായുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. മാവോയിസ്റ്റ് പ്രശ്നബാധിത മേഖലയായ ബസ്താര്‍ ഡിവിഷനിലെ ദന്തേവാഡയിലാണ് കോവിഡ് സമയത്ത് ഇവര്‍ ജോലി ചെയ്യുന്നത്.
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്താകെ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം ആരോഗ്യത്തിന് കണക്കിലെടുക്കാതെ ജോലിക്കും ജനങ്ങള്‍ക്കും അവര്‍ പ്രാധാന്യം നല്‍കുന്നതിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: