കൊച്ചി: അറബിക്കടലില്‍ നടത്തിയ പട്രോളിംഗിനിടെ, മത്സ്യബന്ധന ബോട്ടില്‍നിന്ന് മൂവായിരം കോടി രൂപയുടെ ലഹരിവസ്തുക്കള്‍ നാവികസേന പിടികൂടി. തുടര്‍ അന്വേഷണങ്ങള്‍ക്കായി ബോട്ടും അതിലുണ്ടായിരുന്നവരെയും കൊച്ചിയിലേക്ക് കൊണ്ടുവന്നു. ഇന്ത്യയില്‍നിന്നുള്ളതല്ല മത്സ്യബന്ധന ബോട്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഐഎന്‍എസ് സുവര്‍ണ അറബിക്കടലില്‍ നിരീക്ഷണം നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്ന ബോട്ട് കണ്ടെത്തി.
തുടര്‍ന്ന് നേവി ഉദ്യോഗസ്ഥര്‍ ബോട്ടില്‍ നടത്തിയ പരിശോധനയില്‍ 300 കിലോയിലധികം വരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു. ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടി രൂപ വിലവരുമെന്ന് പ്രസ്താവനയില്‍ നാവികസേന അറിയിച്ചു. അതേസമയം സ്ഥലവും തീയതിയും സംബന്ധിച്ച കൃത്യമായ വിവരം നാവികസേന വെളിപ്പെടുത്തിയില്ല.
അളവിലും വിലയിലും മാത്രമല്ല, ലഹരിവസ്തുക്കള്‍ കടത്തുന്ന വഴികളിലുണ്ടാക്കിയ പ്രതിബന്ധത്തിന്റെ കാര്യത്തിലും ഇത് വലിയ വേട്ടയാണ്. മക്രാന്‍ തീരത്തുനിന്ന് ആരംഭിക്കുന്ന ലഹരിക്കടത്തിന്റെ വഴി ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവടങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ്’-പ്രതിരോധ വക്താവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: