കൊച്ചി : കേരളത്തിന് വേണ്ടി താന്‍ എന്ത് ചെയ്തുവെന്ന് ജനങ്ങള്‍ക്ക് അറിയാം അക്കാര്യം എ.കെ.ജി സെന്ററില്‍ പോയി ബോധിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. സിപിഎം പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജി. സുധാകരനെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ല. അദ്ദേഹംതന്നെ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് അതിനു പിന്നില്‍ എന്നാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അമ്പത് കൊല്ലത്തിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജി. സുധാകരന്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ത്തന്നെ ക്രിമിനലുകള്‍ ഉണ്ട് എന്ന് ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ മുഖ്യമന്ത്രി ജനങ്ങളോട് ക്രൂരതയാണ് ചെയ്തത്. അത് വെളിപ്പെടുത്തേണ്ട ഉത്തരവാദിത്വം ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവിനുണ്ട്. വി. മുരളീധരന് അതാണ് ചെയ്തതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരനും പ്രതികരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: