ന്യൂദല്‍ഹി: പാശ്ചാത്യ രാഷ്ട്രങ്ങളില്‍ അതിവേഗത്തില്‍ ഇസ്ലാംവല്‍ക്കരണം നടക്കുന്നതായും നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ മുസ്ലിം മോസ്കുകളായി മാറുന്നുവെന്നും റിപ്പോര്‍ട്ട്.
ബ്രിട്ടന്, കാനഡ, ആസ്ത്രേല്യ, യുഎസ് എന്നീ രാഷ്ട്രങ്ങളിലാണ് ഈ ഇസ്ലാംവല്‍ക്കരണത്തിന്റെ തോത് കൂടുതല്‍. ആഫ്രിക്കയില്‍നിന്നും അറബ് രാഷ്ട്രങ്ങളില്‍ നിന്നും ഇതിനായി കോടിക്കണക്കിന് ഡോളറുകളാണ് പാശ്ചാത്യരാഷ്ട്രങ്ങളിലേക്ക് ഒഴുകുന്നത്.
അതേ സമയം അതിവേഗത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ മുസ്ലിം മോസ്കുകളായി മാറുന്ന കാഴ്ച നിശ്ശബ്ദം നോക്കിനില്‍ക്കാനേ ക്രിസ്ത്യന്‍ സംഘങ്ങള്‍ക്ക് ആവുന്നുള്ളൂ. കാനഡയില്‍ മാത്രം കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡസന്‍ കണക്കിന് പള്ളികളാണ് മുസ്ലിം മോസ്കുകളായി മാറിയതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം കനഡയിലെ മുസ്ലിങ്ങള്‍ ഇതിനെ ഇസ്ലാമിക അധിനിവേശത്തിന്റെ സൂചനയായാണ് കാണുന്നത്.
തുര്‍ക്കിയില്‍ ഹാഗിയ സോഫിയ പള്ളി മോസ്കാക്കി മാറ്റിയ അവിടുത്തെ ഭരണാധികാരി റെസെപ് തയ്യിപ് എര്‍ദോഗാന്റെ കുപ്രസിദ്ധി ഇതിനകം അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. പഴയ ഇസ്ലാമിക ഓട്ടോമന്‍ സാമ്രാജ്യം തിരിച്ചുകൊണ്ടുവന്ന് ലോകത്തെ മുഴുവന്‍ അതിന്റെ കാല്ക്കീഴില് അമര്‍ത്തുകയാണ് എര്ദോഗന് ലക്ഷ്യമിടുന്നത്. ബൈസാന്റിയന്‍ സാമ്രാജ്യം പണിത പള്ളിയാണ് ഈസ്താംബൂളിലെ ഹാഗിയ സോഫിയ. അത് ബലം പ്രയോഗിച്ചാണ് നവ ഓട്ടോമന്‍ പക്ഷക്കാര്‍ മുസ്ലിം മോസ്കാക്കി മാറ്റിയത്.
വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ വെംബ്ലി സെന്‍ട്രല്‍ മോസ്ക് നേരത്തെ ക്രിസ്ത്യന്‍ പള്ളിയായിരുന്നു. അത് മുസ്ലിങ്ങള്‍ വിലകൊടുത്ത് വാങ്ങിയ ശേഷം മുസ്ലിം മോസ്കാക്കി മാറ്റുകയായിരുന്നു.
കാനഡയിലെ ടൊറന്റോയില്‍ 56 ബൂസ്റ്റീഡ് അവെയിലെ ക്രിസ്ത്യന്‍ പള്ളി ഈയിടെയാണ് ജാമില്‍ മോസ്കാക്കി മാറ്റിയത്. ഇനി ഒരല്പം പഴയ കഥ പറയാം. 2012ല്‍ ലിങ്കന് റോഡ് യൂണൈറ്റഡ് ചര്‍ച്ച എന്ന ചരിത്രപ്രസിദ്ധമായ ക്രിസ്തീയ ദേവാലയം മുസ്ലിങ്ങള്‍ വിലയ്ക്ക് വാങ്ങി. 100 വര്‍ഷം മുമ്പ് പ്രൊട്ടസ്റ്റന്റ് മതവിഭാഗത്തില്‍പെട്ടവര്‍ നിര്‍മ്മിച്ച ഈ പള്ളി ഇപ്പോള്‍ വിന്റ്സര്‍ മുസ്ലിം സമൂദായത്തിന് മതസേവനം നല്കുന്ന മോസ്കാണിപ്പോള്. ഈ ക്രിസ്ത്യന്‍ പള്ളിയെ മോസ്കും മുസ്ലിംകുട്ടികള് മതപഠനം നടത്തുന്ന മദ്രസയും ആക്കി മാറ്റി. ഈ പള്ളി ഇപ്പോള്‍ അറിയപ്പെടുന്നത് മസ്ജിദ് നൂര്‍ അല്‍ ഇസ്ലാം മദ്രസ്സ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ എന്നാണ്.
915ല്‍ ഒരു മേത്തേഡിസ്റ്റ് പള്ളിയായിരുന്നു ലിങ്കണ് റോഡ് യുണൈറ്റഡ് പള്ളി. അത് 2012ല്‍ അഞ്ച് ലക്ഷം ഡോളറിനാണ് മുസ്ലിങ്ങള്‍ വിലയ്ക്കെടുത്തത്. ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ ഇതിന് 8.95 ലക്ഷം ഡോളര്‍ വില ചോദിച്ചെങ്കിലും കച്ചവടം അതിനേക്കാള്‍ എത്രയോ താഴ്ന്ന അഞ്ച് ലക്ഷം ഡോളറിന് ഉറപ്പിച്ചു. ‘ഈ പള്ളി വിറ്റതില്‍ ദുഖിക്കുന്നു. ഞങ്ങളുടെ വിഭവസ്രോതസ്സുകള്‍ ദുര്‍ബലമായി. പള്ളിയിലെ വിശ്വാസിക്കൂട്ടായ്മയും കുറഞ്ഞുവന്നു. അടുത്ത തലമുറക്കാരായ വിശ്വാസികള്‍ ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ട് അത് അടച്ചുപൂട്ടേണ്ടതായി വന്നു,’ യൂണൈറ്റഡ് ചര്‍ച്ചിന്റെ ധനകാര്യ-സ്വത്ത് സമിതിയുടെ അധ്യക്ഷനായ റോസ് മില്റ്റന് പറഞ്ഞു. ഈ പള്ളി വിലയ്ക്കെടുക്കും മുമ്പ് മസ്ജിദ് നൂര്‍ അല്‍ ഇസ്ലാം മദ്രസയും കള്‍ച്ചറല്‍ സെന്ററും ഈ ക്രിസ്ത്യന്‍ പള്ളിയ്ക്ക് തൊട്ടരികിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1983ലാണ് ഈ മദ്രസ വിന്റ്സറില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം വിന്റ്സറിലെയും എസ്സെക്സ് കൗണ്ടിയിലെയും മുസ്ലിം ജനവിഭാഗം ക്രമാതീതമായി അതിവേഗം വര്‍ധിച്ചുവരികയായിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും മുസ്ലിം വിഭാഗത്തിന്റെ വളര്‍ച്ച അതിവേഗതയിലായിരുന്നു.
ഇനി കാനഡയിലെ സ്ഥിതിവിവരക്കണക്കെടുക്കാം. 1991ല്‍ വിന്റ്സറിലെ ക്രിസ്തീയമതവിഭാഗങ്ങളുടെ ജനസംഖ്യ 1,67,000 ആയിരുന്നു. അന്ന് മുസ്ലിം ജനസംഖ്യ വെറും 3,400. ഒരു മതവിഭാഗത്തിലും പെടാത്തവര്‍ 15,000 പേര്. പക്ഷെ 2011 ആകുമ്പോഴേക്കും ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ജനസംഖ്യ 1,44,000 ആയി. മുസ്ലിം ജനസംഖ്യ 14,000 ആയി. ഒരു മതവിഭാഗത്തിലും പെടാത്തവരാകട്ടെ 42,000.
ക്രിസ്ത്യന്‍ പള്ളികള്‍ അടയ്ക്കപ്പെടുകയും വൈകാതെ അത് മുസ്ലിം മോസ്കായി മാറുകയും ചെയ്യുന്ന പ്രവണത ഭീതിദമായ തോതിലാണ് നടക്കുന്നത്. വിന്റ്സറില്‍ മാത്രം, 2015 വരെ അസംപ്ഷന്‍, ഔവര്‍ ലേഡി ഓഫ് ദി റോസറി, സെന്റ് ബാര്‍നബാസ്, സെന്റ് റോസ്, സെന്റ് ആനീസ്, ക്രൈസ്റ്റ് ആന്റ് കിംഗ് എന്നീ പള്ളികളും മറ്റ് ഏതാനും പള്ളികളും അടച്ചുപൂട്ടി. ചര്‍ച്ച് ലീഡര്‍ഷിപ്പ് ഡോട്ട് ഓര്‍ഗിന്റെ കണക്കനുസരിച്ച് ഒരു വര്‍ഷം 4,000 ക്രിസ്തീയ ദേവാലയങ്ങള്‍ പൂട്ടുന്നുണ്ട്. പുതുതായി ഉയരുന്നത് ആയിരം ക്രിസ്ത്യന്‍ പള്ളികള്‍ മാത്രം.
ചാഥം ഇസ്ലാമിക് കേന്ദ്രം തുറന്നത് 2021 ഫിബ്രവരിയിലാണ്. സെന്റ് ജെയിംസ് പ്രെസ്ബൈറ്റേറിയന്‍ പള്ളിയുടെ സ്ഥാനത്താണ് ഇത് തലപൊക്കിയത്. ചാഥം എന്ന പ്രദേശത്ത് മുസ്ലിംസമുദായാംഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ഇവിടെ മുസ്ലിം പള്ളി അനിവാര്യമായി വന്നു. 2019ല്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സ്റ്റേറ്റില്‍ ഉള്‍പ്പെട്ട സറി എന്ന നഗരത്തില്‍ പഴയ ക്രിസ്ത്യന്‍ പള്ളി വിറ്റു. വൈകാതെ അത് മുസ്ലിം മോസ്കായി മാറി. അല്‍ മുസ്തഫ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയാണ് പത്ത് ലക്ഷം ഡോളറിന് പള്ളി വിലയ്ക്ക് വാങ്ങിയത്. സിഖുകാരും ഈ ക്രിസ്ത്യന്‍ പള്ളി വാങ്ങാന്‍ ശ്രമിച്ചെങ്കിലും മുസ്ലിങ്ങളാണ് വിജയിച്ചത്.
2015ല്‍ ജര്‍മ്മനിയിലെ റിലിജിയസ് സ്റ്റഡീസ് മീഡിയ ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് നടത്തിയ പഠനത്തില്‍ നാല്പത് ലക്ഷം മുസ്ലിംങ്ങള്‍ രാജ്യത്തുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കണക്കനസുരിച്ച് മുസ്ലിം ജനസംഖ്യ എത്രയോ അധികമാണ്. ആകെ ജര്‍മ്മന്‍ ജനസംഖ്യയുടെ അഞ്ച് ശതമാനം മുസ്ലിങ്ങളാണ്.
1990 മുതല്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം ജര്‍മ്മനിയില്‍ കുത്തനെ താഴുകയാണ്. അതേ സമയം ഒരു മതവും നിര്ദേശിക്കാത്തവരുടെ എണ്ണം വന്‍തോതില്‍ കൂടുന്നു- 270 ലക്ഷം പേര്. ജര്‍മ്മനിയിലെ റോമന്‍ കാതലിക് ബിഷ്പ്സ് പറയുന്നത് 2014ല്‍ മാത്രമം 2,18,000 ജര്‍മ്മന്‍കാര്‍ ക്രിസ്തീയ വിശ്വാസം വെടിഞ്ഞു എന്നാണ്.
പാശ്ചാത്യ രാജ്യങ്ങളിലെ മുസ്ലിം ജനസംഖ്യയുടെ മേലോട്ടുള്ള കുതിപ്പും പള്ളികള്‍ മുസ്ലിംമോസ്കുകളായി മാറുന്നതിന്റെ കണക്കും വെച്ചുനോക്കിയാല്‍ അടുത്ത അഞ്ച് ദശകം കഴിഞ്ഞാല്‍ മുസ്ലിങ്ങള്‍ ഇവിടുത്തെ ഏറ്റവും കരുത്തുറ്റ ശക്തിയായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. അതോടെ അവര്‍ക്ക് ഈ പാശ്ചാത്യരാജ്യങ്ങളിലെ അധികാര രാഷ്ട്രീയത്തില്‍ ഗണ്യമായ നിയന്ത്രണം ലഭിക്കും. അതായത്, പശ്ചാത്യരാഷ്ട്രങ്ങളെ മുസ്ലിംങ്ങള്‍ ഹൈജാക് ചെയ്യുകയാണെന്നാണ് പറയുന്നത്. ഇതിന് പ്രധാനകാരണം അവരുടെ പണത്തി്ന്റെ ശക്തിയാണ്. പള്ളികള്‍ പണിയാനും ഇസ്ലാമിന്റേതായ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കാനും ഉദാരമായ സംഭാവനകളാണ് വന്നുചേരുന്നത്.
ഈ റമദാന് കാലത്ത് മാത്രം സക്കാത്ത് (മുസ്ലിം കാരുണ്യം) ഇനത്തില്‍ ലോകത്തുടനീളം പിരിച്ചെടുത്തത് 5000 കോടി ഡോളര്‍ ആണ്. ഇതിലെ നല്ലൊരു പങ്ക് ഇസ്ലാമിന്റെ സ്വാധീനം വികസിപ്പിക്കാനാണ് ചെലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: