ആലപ്പുഴ: പുന്നപ്രവയലാര്‍ സ്മാരത്തില് പൂഷ്പാര്‍ച്ചന നടത്തിയതിന് സിപിഎം പ്രതികാര നടപടി തുടങ്ങി. ഇന്നലെ പൂലര്‍ച്ചെ ആലപ്പുഴ നഗരത്തിലെ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടു. യുവമോര്‍ച്ച ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ശവക്കോട്ട പാലത്തിന് സമീപം ഹോപ്പ് വില്ലയില്‍ വിശ്വ വിജയ്പാല്‍, ബിജെപി തുമ്പോളി ഏരിയ ജനറല്‍ സെക്രട്ടറി കൊമ്മാടി കൊച്ചുകൂലി പറമ്പില്‍ പ്രദീഷ് നാരായണന് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്.
ഇന്നലെ പുലര്‍ച്ചെ രണ്ടിന് ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പ്രദീഷിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. വിശ്വ വിജയ്പാലിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളാണ് തകര്‍ത്തത്. കഴിഞ്ഞ മാസം ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി വലിയ ചുടുകാട്ടിലെ പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. അന്ന് സന്ദീപിനൊപ്പം വിശ്വവിജയ്പാലും, പ്രദീഷും അടക്കം ഏതാനും പ്രവര്‍ത്തകരും ഉണ്ടായിരുന്നു.
സംഭവം ദേശിയ തലത്തിലടക്കം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയടക്കം ഇതിനെതിരെ പ്രതികരിച്ചിരുന്നു. സന്ദീപിനും കൂടെയുണ്ടായിരുന്നവര്‍ക്കും നേരെ സിപിഎമ്മുകാര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പലതവണ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമം. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിപിഎം അക്രമത്തില്‍ ബിജെപി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയില്‍ സിപിഎം തുടരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും, പോലീസ് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: