ചെന്നൈ : കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിനു സമീപത്തെ മതിലുകളില്‍ യേശുവിനെ വാഴ്ത്തുന്ന പോസ്റ്ററുകള്‍ പതിപ്പിച്ച് മിഷണറിമാര്‍.
‘ യേശു തമിഴ്നാടിനെ അനുഗ്രഹിക്കട്ടെ ‘ എന്നതാണ് പോസ്റ്ററിന്റെ ഉള്ളടക്കം. വി.സി.കെ, നാം തമിഴർ കക്ഷി എന്നീ സംഘടനകളാണ് ഈ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതെന്ന് പറയുന്നു. പെസഹ , ഈസ്റ്റർ തുടങ്ങി ക്രിസ്ത്യൻ ആഘോഷ പൂർത്തിയായിട്ടും ഇത്തരം പോസ്റ്ററുകൾ പതിക്കുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു മക്കൾ കക്ഷി രംഗത്ത് വന്നു . ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നുവെന്ന് കാട്ടി ഹിന്ദു മക്കൾ കക്ഷി പോലീസിൽ പരാതിയും നൽകി. വിശ്വഹിന്ദു പരിഷത്ത് , ഹിന്ദു മുന്നണി , ബിജെപി എന്നീ സംഘടനകളും പിന്തുണയുമായി എത്തി.
രാജ്യത്ത് ദരിദ്രരായ ഒട്ടേറെ ഹിന്ദുമതവിശ്വാസികളെ മിഷനറിമാർ മതപരിവർത്തനം ചെയ്തിരുന്നു. ഏകദേശം ഒരു ലക്ഷത്തിലേറെ പേർ ഇത്തരത്തിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതയാണ് കണക്ക്. കൂടാതെ ഒരു വർഷത്തിനുള്ളിൽ 50,000 ത്തോളം ഗ്രാമങ്ങൾ ഇവർ ദത്തെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: