ഗാന്ധി നഗര്‍: അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് 150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എട്ട് പാക്കിസ്ഥാന് പൗരന്മാര് സഞ്ചരിച്ച ബോട്ട് പിടികൂടി. ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ്(എടിഎസ്) ഇക്കാര്യം അറിയിച്ചത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടിഎസും തീരസംരക്ഷണ സേനയും അടങ്ങിയ സംഘമാണ് ബോട്ട് പിടിച്ചെടുത്തത്. കച്ച് ജില്ലയിലെ ജാഖൗ തുറമുഖത്തിന് സമീപമായിരുന്നു ഓപ്പറേഷനെന്ന് എടിഎസ് വാര്‍ത്താക്കറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയെയും പാക്കിസ്ഥാനെയും വേര്‍തിരിക്കുന്ന അന്താരാഷ്ട്ര സമുദ്രാര്ത്തിക്ക് തൊട്ടടുത്തായിരുന്നു സ്ഥലമെന്ന് എടിഎസ് പറയുന്നു.
ദേവഭൂമി-ദ്വാരക ജില്ലാ പൊലീസിന്റെ പ്രത്യേക വിഭാഗവും മുതിര്‍ന്ന എടിഎസ് ഉദ്യോഗസ്ഥനുമാണ് പാക്കിസ്ഥാനി ബോട്ടിലെ മയക്കുമരുന്നിനെക്കുറിച്ച് വിവരം നല്‍കിയതെന്ന് വാര്‍ത്താക്കറിപ്പില്‍ പറയുന്നു. 30 കിലോഗ്രാം ഹെറോയിനായാണ് എട്ടു പാക്കിസ്ഥാന്കാരുണ്ടായിരുന്ന ബോട്ടില്‍നിന്ന് പിടിച്ചെടുത്തത്. ഇത്രയും മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 150 കോടി രൂപ വിലവരുമെന്നും എടിഎസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: