ചെന്നൈ: തമിഴ് നടന് വിക്രം നായകനായി വന്‍ ഹിറ്റായ ചിത്രം അന്യന് ബോളിവുഡിലേക്ക്. പതിനാറു വര്‍ഷത്തിനു ശേഷമാണ് സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രം ബോളിവുഡിലേക്ക് എത്തുന്നത്. റീമേക്ക് എന്നതിനു പകരം ‘ഒഫിഷ്യല്‍ അഡാപ്റ്റേഷന്’ എന്നാണ് പ്രോജക്റ്റ് പ്രഖ്യാപന വേളയില്‍ സാമൂഹിക മാധ്യമങ്ങളില്‍ സംവിധായകന് ശങ്കര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ രണ്‍വീര്‍ സിങ്ങാണ് നായകനായി എത്തുന്നത്. പെന്‍ മൂവീസിന്റെ ബാനറില്‍ ജയന്തിലാല്‍ ഗാഡയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കുന്നത്. 2022 മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും.
‘പാന്‍-ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി ഈ ചിത്രം ഒരുക്കുന്ന ത്രില്ലിലാണ് ഞാന്‍. മാത്രമല്ല ശക്തമായ കഥ എല്ലാവരുടെയും ഹൃദയത്തില്‍ ഇടം പിടിക്കുമെന്ന് ഉറപ്പുണ്ട്. രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി ഉള്ളടക്കത്തില്‍ മാറ്റം ആഗ്രഹിക്കുന്ന ഒരു നിര്‍മാതാവിനെ ജയന്തിലാല്‍ ഗഡയില്‍ രണ്‍വീറും ഞാനും കണ്ടെത്തി’ -ശങ്കര്‍ പറഞ്ഞു. ശങ്കറിന്റെ പ്രഖ്യാപനത്തിന് വിക്രം, രണ്‍ബീര്‍ ആരാധകരില്‍ നിന്ന് വലിയ സ്വീകാര്യത ആണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: