ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി ഇന്ത്യയില്‍ ഇതുവരെ പാഴാക്കിയത് 23 ലക്ഷം ഡോസ് വാക്സിന്. കേന്ദ്രത്തിന്റെ പുതിയ കണക്കാണിത്.കോവിഷീല്‍ഡിന്റെ ഒരു വയലില്‍ 10 ഡോസും കൊവാക്സിന് വയലില്‍ 20 ഡോസുമാണുള്ളത്.
ഒരു ഡോസ് എന്നാല്‍ 0.5 മില്ലി ലിറ്റര്‍. ഒരു വയല്‍ പൊട്ടിച്ചാല്‍ നാലു മണിക്കൂറിനകം ഉപയോഗിക്കണം. അല്ലെങ്കില്‍ പാഴാകും. കോവിഷീല്‍ഡ് ഒരു വയല്‍ പൊട്ടിച്ചാല്‍ ആറു രോഗികളെ കുത്തിവയ്പ്പിന് എത്തിയുള്ളൂവെങ്കില് നാലു ഡോസ് പാഴാകും.
വാക്സന്‍ കയറ്റുമതിയോ ഉല്‍പ്പാദനത്തിലെ കുറവോ കേന്ദ്രം വിതരണം ചെയ്യുന്നതിലെ അപാകതയോ ഒന്നുമല്ല കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൊറോണ വാക്സിനേഷനില്‍ മുന്നിലാണ് ഇന്ത്യ. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ഇതിനകം 13.10 കോടി വാക്സിന് നല്കി. വാക്സിന് ക്ഷാമമുണ്ടെന്നു പരാതി പറയുന്ന മഹാരാഷ്ട്ര അഞ്ച് ലക്ഷം ഡോസ് പാഴാക്കി. പശ്ചിമ ബംഗാള്‍, കേരളം, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാക്സിന് പാഴാക്കിയിട്ടില്ല. ചില സംസ്ഥാനങ്ങള്‍ എട്ട് മുതല്‍ ഏഴ് ശതമാനം വരെ വാക്സിന് പാഴാക്കി, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: