പാലക്കാട്: സ്വത്വ വികാസമെന്ന കാഴ്ചപാടിലൂടെ ആത്മ നിര്‍ഭര്‍ ഭാരതം സാധ്യമാക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ സമിതി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആശയം ഉള്‍ക്കൊള്ളുന്ന പദ്ധതികളാവണം നാടിനെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതൊരു സമൂഹത്തിന്റെയും വളര്‍ച്ചക്ക് ഇത്തരം കാഴ്ചപ്പാട് അനിവാര്യമാണ്. സ്വാതന്ത്ര്യ സമര കാലം ഇതിനുദാഹരണമാണ്. സ്വദേശി പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും ബംഗാള്‍വിഭജന വിരുദ്ധ പ്രക്ഷോഭവുമെല്ലാം സ്വത്വവികാസത്തിലൂന്നിയ സമര മാര്‍ഗങ്ങളായിരുന്നു. തനത് – തന്മയത്വം എന്നീ കാര്യങ്ങളുള്ളതിനാലാണ് ഭാരതം മുഴുവന്‍ ഈ സമരം പടര്‍ന്നുപന്തലിക്കാനുള്ള കാരണം. അനായാസ വികസനത്തിന് ഭാരതം ഇന്ന് മാതൃകയായി മാറുന്നു. ഇതിനുദാഹരണമാണ് കൊവിഡ് പ്രതിരോധ വാക്സിന് നിര്‍മിച്ചതും മറ്റ് രാജ്യങ്ങളിലേക്കുപോലും വിതരണം ചെയ്യാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അഡ്വ. എന്‍. അരവിന്ദന് പ്രഭാഷണം നടത്തി. ടി.എം. രവീന്ദ്രനാഥ്, ഡോ. രാധാകൃഷ്ണന് ചെമ്പ്ര, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: