പൃഥ്വിരാജ് കേന്ദ്രകഥാപത്രത്തെ അവതരിപ്പിക്കുന്ന ഷാജി കൈലാസ് സിനിമയായ ‘കടുവ’യുടെ ഷൂട്ടിങ്ങ് തടഞ്ഞ കോടതി. സിനിമ നിര്‍മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതിയാണ് സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടത്.
2018ല്‍ അനുരാഗ് അഗസ്റ്റസില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി തിരകഥാകൃത്തായ ജിനു എബ്രഹാം കരാര്‍ പ്രകാരം സ്വന്തമാക്കിയ സിനിമയുടെ തിരക്കഥ പിന്നീട് അനുരാഗിന്റെ അറിവോ സമ്മതമോ ഇല്ലാതെ കരാര്‍ ലംഘിച്ച് നടന് പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷന്‍ കമ്പനിയും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നല്‍കിയെന്നതാണ് പരാതി.
പാലായിലെ ഒരു കുടുംബത്തിന്റെ കഥയാണ് ‘കടുവ’ പറയുന്നത്. ഇതേ തിരക്കഥയില്‍ സുരേഷ് ഗോപിയുടേതായും സിനിമ വരുന്നുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമയും നിയമക്കുരുക്കില്‍ പെട്ടിരുന്നു. പിന്നീട് ഒറ്റക്കൊമ്പന് എന്ന പേരിലാണ് ഈ സിനിമ ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ഈ സിനിമ നിര്‍മ്മിക്കുന്നത് ടോമിച്ചന് മുളകുപാടം ആണ്. ‘കടുവ’യുടെ ചിത്രീകരണം കോടതി തടഞ്ഞതിനാല്‍ സുരേഷ് ഗോപിയുടെ ഒറ്റകൊമ്പന്‍ ആദ്യം ഷൂട്ട് ചെയ്ത് തിയറ്ററുകളില്‍ എത്താനാണു സാധ്യതയെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: