ആലപ്പുഴ: ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍ രണ്ടാമനായി സിപിഎമ്മിന്റെ താരപ്രചാരകനായി മാറിയത് എ.എം. ആരിഫ് എംപി. പാര്‍ട്ടി തീരുമാനം പോലുമില്ലാതെ കരുനാഗപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള മണ്ഡലങ്ങളില്‍ ആരിഫിന്റെ പടം വച്ച് സ്ഥാനാര്‍ഥികള്‍ക്ക് പോസ്റ്റര്‍ അച്ചടിച്ച് നല്‍കിയത് സിപിഎമ്മില്‍ വിവാദത്തിന് തിരികൊളുത്തി.
മന്ത്രിമാരായ ജി. സുധാകരന്, തോമസ് ഐസക്ക് എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ അതാത് മണ്ഡലങ്ങളില്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ ഇരുവരുടെയും ചിത്രമുള്ള പോസ്റ്ററുകളും, ~ക്സ് ബോര്‍ഡുകളും പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന് പാര്‍ട്ടിയുടെ അംഗീകാരവും ഉണ്ടായിരുന്നു. കൂടാതെ ക്യാപ്റ്റന്‍ എന്ന പരിവേഷത്തോടെ പിണറായി വിജയന്റെ ചിത്രമാണ് അങ്ങോളമിങ്ങോളം പ്രചരണത്തിനായി സിപിഎം ഉപയോഗിച്ചത്.
ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളെ പോലും കടത്തിവെട്ടി സ്ഥലം എംപി തന്റെ ചിത്രം വ്യാപകമായി പ്രചാരണത്തിന് ഉപയോഗിച്ചത്. പാര്‍ട്ടിയുടെയോ തെരഞ്ഞെടുപ്പു കമ്മിറ്റിയുടെയോ അനുമതിയില്ലാതെയായിരുന്നു ഇതെന്ന് സിപിഎം ജില്ലാ നേതൃത്വം തന്നെ വ്യക്തമാക്കുന്നു.
എല്ലാ ജനപ്രതിനിധികളും മത്സരിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേകം പ്രസ്താവന ഇറക്കണമെന്നു നിര്‍ദേശിച്ചിരുന്നു. പടം വച്ച് പോസ്റ്ററിറക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍, ആരിഫ് തന്റെ വര്‍ണചിത്രം സഹിതം പോസ്റ്റര്‍ അടിച്ചു നല്‍കുകയായിരുന്നു. സ്ഥാനാര്‍ഥികള്‍ വിജയിക്കട്ടെ എന്ന സദുദ്ദേശ്യത്തോടെയാണ് അദ്ദേഹം ചെയ്തതെന്നാണ് കരുതുന്നത്. പാര്‍ട്ടിയെയോ തെരഞ്ഞെടുപ്പു ചുമതലക്കാരെയോ അറിയിച്ചിരുന്നില്ല. ചെലവ് അദ്ദേഹം തന്നെയാണ് വഹിച്ചതെന്നും ജില്ലാ സെക്രട്ടറി ആര്. നാസര്‍ പറഞ്ഞു.
വി.എസ്. അച്യുതാനന്ദന്, തോമസ് ഐസക്ക്, ജി. സുധാകരന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ കാഴ്ചക്കാരാക്കി ആരിഫ് നടത്തിയ പോസ്റ്റര്‍ പ്രചാരണത്തിനെതിരെ അണികളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പിണറായി വിജയന്, പി. ജയരാജന് തുടങ്ങിയ കണ്ണൂര്‍ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന വ്യക്തിപൂജ ആരോപണത്തിന്റെ മറ്റൊരു പതിപ്പാണെന്നാണ് വിമര്‍ശനം.
അമ്പലപ്പുഴയില്‍ പോസ്റ്റര്‍ മറ്റൊരു രീതിയിലും വിവാദമായി. മന്ത്രി ജി. സുധാകരന്റെ ചിത്രം വച്ച പോസ്റ്റര്‍ മാറ്റിയാണ് എംപിയുടെ പോസ്റ്റര്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടതെന്നാണ് വിമര്‍ശനം. ആരിഫിന്റെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം ഉടലെടുത്തിട്ടുണ്ട്. ഇതിനെതിരെ പാര്‍ട്ടി നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
കായംകുളത്ത് ആരിഫ് അവസാന നിമിഷം നടത്തിയ പരമാര്‍ശം യുഡിഎഫ് സ്ഥാനാര്‍ഥിയെ അവഹേളിക്കുന്നതാണെന്ന് പ്രചാരണം ശക്തമായതോടെ ഇടതുപക്ഷം പ്രതിരോധത്തിലായിരുന്നു. കായംകുളത്ത് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടാല്‍, അതിന് കാരണം എംപിയുടെ വാവിട്ട വാക്കുകളായിരിക്കുമെന്നും അഭിപ്രായമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: