ന്യൂയോര്‍ക്ക്: ചൊവ്വയിലിറങ്ങിയ പേഴ്സിവറന്‍സ് എന്ന പേടകം നിത്യേനയൊേന്നാണം വര്‍ണച്ചിത്രങ്ങള്‍ അയയ്ക്കുകയാണ് ഇങ്ങ് ലക്ഷക്കണക്കിന് കിലോമീറ്റര്‍ താഴെയുള്ള ഭൂമിയിലേക്ക്. അതിലെ ഹൈ റസല്യൂഷന്‍ ക്യാമറ പിടിച്ചെടുക്കുന്ന ഗംഭീരന്‍ ചിത്രങ്ങള്‍ പ്രപഞ്ചാന്വേഷണ കുതുകികളെ അത്ഭുതപ്പെടുത്തും. കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ഇത്തരമൊരു ചിത്രം ലോകമെങ്ങും അമ്പരപ്പുണ്ടാക്കി.
ചുവന്ന ഗ്രഹമായ ചൊവ്വയുടെ ചക്രവാളത്തില്‍ അതിമനോഹരമായ ഒരു മഴവില്ല്… ചിത്രം കണ്ടവര്‍ നാസയോട് ആരാഞ്ഞു, ചൊവ്വയിലെ മഴവില്ലല്ലേ… എന്തു സുന്ദരം. പക്ഷെ നാസ നല്കിയ മറുപടി ഇതായിരുന്നു, അല്ല മഴവില്ലല്ല. ചൊവ്വയില്‍ മഴവില്ല് സാധ്യമല്ല. വെള്ളത്തുള്ളികളില്‍ തട്ടി പ്രകാശം പ്രതിഫലിക്കുമ്പോഴാണ് മഴവില്ലുണ്ടാകുന്നത്. ബാഷ്പം
വെള്ളത്തുള്ളിയാകാന് വേണ്ട ജലം അവിടെയില്ല. മാത്രമല്ല കൊടും തണുപ്പായതിനാല്‍ അന്തരീക്ഷത്തില്‍ വെള്ളം ദ്രവരൂപത്തില്‍ തങ്ങില്ല. ഇത് പ്രകാശം ലെന്‍സില്‍ തട്ടി പ്രതിഫലിക്കുന്നതാണ്. നാസയുടെ വിശദീകരണം വന്നതോടെ മാനം നോക്കികള്‍ നിരാശയിലാണ്. പേടകത്തിലെ ക്യാമറകളിലെ ലെന്സുകളില് വീണ പ്രകാശമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: