കോട്ടയം: നിയമസഭാ വോട്ടെടുപ്പിന്റെ അവസാന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കോട്ടയം ജില്ലയില്‍ 72.16% പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 1593575 വോട്ടര്‍മാരില്‍ 1149901 പേര് വോട്ട് ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന 778117 പുരുഷന്മാരില് 586432 പേരും 815448 സ്ത്രീകളില്‍ 563464 പേരും വോട്ട് ചെയ്തു. 10 ട്രാന്‍സ്ജന്റര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു പേര് വോട്ട് ചെയ്തു.
ഏറ്റവും കൂടുതല്‍ പേര് വോട്ട് ചെയ്ത വൈക്കത്ത് 75.61% ആണ് പോളിംഗ്. ആകെയുള്ള 164469 വോട്ടര്‍ മാരില്‍ 124356 പേര് വോട്ട് ചെയ്തു. വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്ന 80176 പുരുഷന്മാരില് 63240 പേരും 84291 സ്ത്രീകളില്‍ 61114 പേരും വോട്ട് ചെയ്തു.
ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് കടുത്തുരുത്തിയിലാണ്. 68.05% പോളിംഗ്. ആകെയുള്ള 187725 വോട്ടര്‍മാരില്‍ 127749 പേര് വോട്ട് ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന 91949 പുരുഷന്മാരില് 65901 പേരും 95775 സ്ത്രീകളില്‍ 61847 പേരും വോട്ട് ചെയ്തു.
ഏറ്റവും കൂടുതല്‍ പുരുഷ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പൂഞ്ഞാറിലാണ് 71623 പേര്. ഇവിടെ 94275 പുരുഷവോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ പുരുഷവോട്ടര്മാര് പട്ടികയില്‍ ഉണ്ടായിരുന്നതും ഇവിടെയാണ്.
ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് കാഞ്ഞിരപ്പള്ളിയിലാണ് 66315 പേര്. ഇവിടെ 95474 സ്ത്രീ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉണ്ടായിരുന്ന പൂഞ്ഞാറില്‍ 72.47% പോളിംഗ് നടന്നു. ആകെയുള്ള 189091 വോട്ടര്‍മാരില്‍ 137033 പേര് വോട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉണ്ടായിരുന്നത് കടുത്തുരുത്തിയിലാണ്. ഇവിടുത്തെ 95775 സ്ത്രീ വോട്ടര്‍മാരില്‍ 61847 പേര് വോട്ട് ചെയ്തു.
ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലായി 10 ട്രാന്‍സ്ജന്റര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു പേര് വോട്ട് ചെയ്തു. പുതുപ്പള്ളിയില്‍ വോട്ടുണ്ടായിരുന്ന മൂന്ന് ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരില്‍ ഒരാളും വൈക്കത്ത് വോട്ടുണ്ടായിരുന്ന രണ്ടു പേരും കടുത്തുരുത്തിയില്‍ വോട്ടുണ്ടായിരുന്ന ഒരാളും ചങ്ങനാശ്ശേരിയില്‍ വോട്ടുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാളും വോട്ട് ചെയ്തു. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലും ഓരോ പേര്‍ക്ക് വീതം വോട്ടുണ്ടായിരുന്നു.
മണ്ഡലം, പുരുഷവോട്ടര്മാര്, സ്ത്രീ വോട്ടര്‍മാര്‍, ട്രാന്‍സ്ജന്റര്‍, ആകെ വോട്ടര്‍മാര്‍, വോട്ട് ചെയ്ത പുരുഷന്മാര്, വോട്ട് ചെയ്ത സ്ത്രീകള്‍, വോട്ട് ചെയ്ത ട്രാന്‍സ്ജന്റര്‍, ആകെ വോട്ട് ചെയ്തവര്‍, ശതമാനം എന്ന ക്രമത്തില്‍.
പാല – 89972, 94885, 0- 184857, 68753, 65373, 0 – 134126 – 72.56%
കടുത്തുരുത്തി – 91949, 95775, 1 – 187725, 65901, 61847, 1 – 127749 – 68.05%
വൈക്കം – 80176, 84291, 2 – 164469, 63240, 61114, 2 – 124356 – 75.61%
ഏറ്റുമാനൂര്‍ – 82085, 85948, 1 – 168034, 62661, 59986, 0- 122647- 72.99%
കോട്ടയം – 79830, 85431, 0 – 165261, 60150, 59787, 0 – 119937 – 72.57%
പുതുപ്പള്ളി – 86042, 89914, 3 – 175959, 65722, 63119, 1 – 128842, 73.22%
ചങ്ങനാശ്ശേരി – 82581, 88914, 2 – 171497, 60048, 60513, 1 – 120562, 70.30%
കാഞ്ഞിരപ്പള്ളി – 91207, 95474, 1 – 186682, 68334, 66315, 0 – 134649, 72.13%
പൂഞ്ഞാര്‍ – 94275, 94816, 0 – 189091, 71623, 65410 , 0 – 137033, 72.47%
പ്രതികരിക്കാൻ ഇവിടെ എഴുതുക: