തിരുവനന്തപുരം:ഇന്ത്യയുടെ വാക്സിനേഷന് യജ്ഞത്തിന് ആക്കം കൂട്ടിക്കൊണ്ട് രാജ്യത്ത് ആകെ വിതരണം ചെയ്ത വാക്സിന് ഡോസ്കളുടെ എണ്ണം ഇന്ന് 7.9 കോടി പിന്നിട്ടു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം12,31,148 സെഷനുകളിലായി 7,91,05,163 കോവിഡ് വാക്സിന് ഡോസ് വിതരണം ചെയ്തു.
കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ചത്തീസ്ഗഡ്, പഞ്ചാബ് എന്നീ 5 സംസ്ഥാനങ്ങളില്‍ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 75.88%.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു ലക്ഷത്തിലധികം (1,03,558)പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ് ഗഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്നാട് , മധ്യപ്രദേശ് പഞ്ചാബ് എന്നീ 8സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. പുതിയ കേസുകളില്‍ 81.90 ശതമാനവുംഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ – 57,074. ചത്തീസ്ഗഡില്‍ 5,250 പേര്‍ക്കും കര്‍ണാടകയില്‍ 4,553 പേര്ക്കുംപുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 7,41,830 ആയി . ഇത് ആകെ രോഗബാധിതരുടെ 5.89%ആണ്. 24 മണിക്കൂറില്‍ ചികിത്സയില്‍ ഉള്ളവരുടെ ആകെ എണ്ണത്തില്‍ 50,233 പേരുടെ കുറവ് രേഖപ്പെടുത്തി.
രാജ്യത്ത് ഇതുവരെ 1,16,82,136 പേര് രോഗ മുക്തരായി. 92.8% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍52,847 പേര് രോഗ മുക്തരായി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം- 222. പഞ്ചാബില്‍ 51 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറില്റിപ്പോര്ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറില്‍ 12 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട്ചെയ്തിട്ടില്ല. പുതുച്ചേരി, ലഡാക്ക്, ദാദ്ര & നഗര്‍ ഹവേലി, ദാമന്‍ & ദിയു, നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, ത്രിപുര, സിക്കിം ലക്ഷദ്വീപ്, മിസോറാം ,ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപ്, അരുണാചല്‍പ്രദേശ് എന്നിവയാണവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: