ന്യൂദല്‍ഹി :കോവിഡിനു ശേഷം 10 മാസം ഇന്ത്യയില്‍ റെക്കോഡ് വിദേശ നിക്ഷേപം.2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെ രാജ്യത്ത് ലഭിച്ചത് 5,28,693 കോടിയുടെ( 72.12 ബില്യണ്‍ യുഎസ് ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപമാണ്.
ഒരു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്തു മാസങ്ങളുടെ കണക്കെടുത്താല്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 2019-20 കാലത്തെ ആദ്യ പത്തു മാസങ്ങളെ അപേക്ഷിച്ചു (459784കോടി- 62.72 ബില്യണ്‍ ) 15% വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 459784കോടി- 62.72 ബില്യണ്‍) യായിരുന്നു നിക്ഷേപം.
2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പത്തു മാസങ്ങളിലെ നേരിട്ടുള്ള മൂലധന വിദേശ നിക്ഷേപത്തില്‍ ( 397180 കോടി-) – FDI ഇക്യുറ്റി ഇന്‍ഫ്ലോ- കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെക്കാള്‍ ( 310383 കോടി ) 28% വളര്‍ച്ച ഉണ്ടായിട്ടുണ്ട്.
2020-21 സാമ്പത്തിക വര്‍ഷത്തെ ആദ്യ പത്തുമാസങ്ങളില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള മൂലധന വിദേശ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മൊത്തം നിക്ഷേപത്തിന്റെ 30.28% നല്കിയ സിങ്കപ്പൂര്‍ ആണ് ഒന്നാമത്. 24.28% തുകയുമായി U.S.A യും 7.31% തുകയുമായി UAE യും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
2021 ജനുവരിയില്‍, സമാന നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനാണ് മുന്നില്‍. മൊത്തം നിക്ഷേപത്തിന്റെ 29.09% ആണ് ജപ്പാന്റെ സംഭാവന. നിക്ഷേപത്തിന്റെ 25.46% സിങ്കപ്പൂരില്‍ നിന്നും 12.06% USA യില്‍ നിന്നുമാണ്.
2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പത്തു മാസങ്ങളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ഏറ്റവും കൂടുതല്‍ ലഭിച്ച മേഖല കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് &ഹാര്ഡ്വെയര് ആണ് (45.81%). അടിസ്ഥാന സൗകര്യനിര്‍മ്മാണ മേഖല (13.37%), സേവന മേഖല (7.80%) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: