നീലേശ്വരം: തൃക്കരിപ്പൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.വി ഷിബിനെയും, നേതാക്കന്മാരെയും പ്രചരണവാഹനത്തെയും അക്രമിച്ചും അസഭ്യം പറഞ്ഞും തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായി ബിജെ പി മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ്.
വ്യാപകമായി എന്‍ഡിഎയുടെ തൃക്കരിപ്പൂര്‍ മേഖലയിലും മലയോരമേഖലയിലും ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചു. പരാജയഭീതി മൂലം അക്രമത്തിന് കോപ്പുകൂട്ടുകയാണ് സിപിഎം ക്രിമിനലുകള്‍ ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാലങ്ങളായി ജയിച്ച് വരുന്ന മണ്ഡലത്തില്‍ ഇത്തവണ അവരുടെ സ്ഥിതി പരുങ്ങലിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവും, അതുമൂലം പാര്‍ട്ടികകത്ത് ഉണ്ടായ കലാപകൊടികളും, ശബരിമല വിഷയത്തെ തുടര്‍ന്ന് അണികളില്‍ ചിലര്‍ക്ക് പാര്‍ട്ടിയോട് ഉള്ള അകല്‍ച്ചയും മറച്ച് വച്ച് മണ്ഡലത്തില്‍ പ്രശ്നങ്ങളുണ്ടാക്കി അണികളെ മുന്നോട്ട് കൊണ്ടുവരാനുള്ള നെറികെട്ട രാഷ്ട്രീയത്തിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
പതിവിന് വിപരീതമായി ഇടത് കോട്ടകളിലെല്ലാം കടന്ന് ചെന്ന് തന്റെ പ്രസംഗപാടവം കൊണ്ടും പെരുമാറ്റം കൊണ്ടും ജനകീയനായി മാറുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടത് പക്ഷത്തിന് ഭീഷണിയായ് തീര്‍ന്നിരിക്കുന്നു എന്നത് ഒരു യാഥാത്ഥ്യമാണ്. തൃക്കരിപ്പൂരിലെ പ്രാധാനപ്പെട്ട പാര്‍ട്ടീ മേഖലകളില്‍ പോലും ടി.വി ഷിബിന്‍ അനുകൂലമായി ആളുകള്‍ സംസാരിച്ചു തുടങ്ങുകയും വോട്ട് ചെയ്യാന്‍ മുന്നോട്ട് വരികയും ചെയ്യുന്നു എന്ന തിരിച്ചറിവാണ് കണ്ണൂര്‍ അക്രമരാഷ്ട്രീയം തൃക്കരിപ്പൂര്‍ മേഖലയിലേക്കും കൊണ്ടുവരാന്‍ സിപിഎമ്മിനെ പ്രരിപ്പിക്കുന്നത്. ഭയപ്പെടുത്തി കൂടെ നിര്‍ത്തുക എന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രരീതി തന്നെയാണ് ഇവിടെയും കാണുന്നത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണെമന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: