പൊന്‍കുന്നം: കേന്ദ്ര പദ്ധതികളായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന, ഇന്‍ര്‍ഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്റ് സ്കീം എന്നീ പദ്ധതികള്‍ പ്രകാരം കോട്ടയം ജില്ലയില്‍ ചെലവിട്ടത് 66.99 കോടി രൂപ. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന (ഡിഡിയുജിജെവൈ) പദ്ധതി പ്രകാരം കോട്ടയം ജില്ലയില്‍ 39 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. എബിസി കണ്ടക്ടറുകള്‍ സ്ഥാപിക്കുക, ട്രാന്‍സ്ഫോര്‍റുകള്‍ സ്ഥാപിക്കുക, പുതിയ 11 കെവി ലൈനുകള്‍ വലിക്കുക, നിലവിലുള്ള ലൈനുകള്‍ ശക്തിപ്പെടുത്തുക എന്നീ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രകാരം 50.7 കിലോമീറ്റര്‍ 11 കെവി ലൈന്‍, എബിസി 55 കിലോമീറ്റര്‍, എല്‍ടി ലൈന്‍ 177 കിലോമീറ്റര്‍, 147 ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചു.
1.69 ലക്ഷം കേടായ മീറ്ററുകള്‍ മാറ്റി. 5000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്കി. ഈ പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് ദാരിദ്രരേഖക്ക് താഴെയുള്ളവരുടെ ഭവനങ്ങളില്‍ വൈദ്യുതി എത്തിച്ചു. വൈദ്യുതി ഇല്ലാത്ത ഗ്രാമീണ മേഖലയിലെ വീടുകളില്‍ വൈദ്യുതി എത്തുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്‍ര്‍ഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്റ് സ്കീം (ഐപിഡിഎസ്) പദ്ധതി നടപ്പാക്കിയത് കേരളത്തിലെ 43 ടൗണുകളിലാണ്. കോട്ടയം ജില്ലയിലെ പാലാ, കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം എന്നീ സ്ഥലങ്ങളാണ് ഐപിഡിഎസ് പദ്ധതിയില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയിലെ ടൗണുകള്‍.
ടൗണ്‍ മേഖലയിലെ വൈദ്യുതി വിതരണത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയെന്നതാണ് ഈ പദ്ധതികൊണ്ട് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 27.99 കോടി രൂപയുടെ പ്രവര്‍ത്തികളാണ് ഐപിഡിഎസ് പദ്ധതി പ്രകാരം ജില്ലയില്‍ നടപ്പാക്കിയത്. കോട്ടയം, പാലാ സര്‍ക്കിളുകളായാണ് പദ്ധതി ജില്ലയില്‍ നടപ്പാക്കിയത്. 12 കോടി രൂപയുടെ പദ്ധതിയാണ് പാലാ സര്‍ക്കിളില്‍ നടപ്പാക്കിയത്. 43 പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ പുതിയതായി സ്ഥാപിച്ചു. 35 കിലോമീറ്റര്‍ 11 കെവി ഏരിയല്‍ ബഞ്ചഡ് കേബിള്‍, 4 കിലോമീറ്റര്‍ അണ്ടര്‍ഗ്രൗണ്ട് കേബിള്‍ എന്നിവ സ്ഥാപിച്ചു. കോട്ടയം സര്‍ക്കിളില്‍ 15.99 കോടി രൂപയുടെ പ്രവര്‍ത്തികള്‍ നടന്നു. 11.58 കിലോമീറ്റര്‍ പുതിയ 11 കെവി ലൈന്‍ സ്ഥാപിച്ചു. 11 കെവി റീകണ്ടക്ടറിങ് 3.12 കിലോ മീറ്റര്‍, 40.32 കിലോമീറ്റര്‍ ഏരിയല്‍ ബഞ്ചഡ് കേബിള്‍, .79 കിലോമീറ്റര്‍ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍, 50 ട്രാന്‍സ്ഫോര്‍മര്‍, 115 കിലോമീറ്റര്‍ എല്‍ടി റീകണ്ടക്ടറിങ്, എച്ച്വിഡിഎഫ് 6 എണ്ണം, 85 കെഡബ്ല്യു സോളാര്‍ പാനല്‍, 1 കിലോ മീറ്റര്‍ പുതിയ എല്‍ടി ലൈന്‍ എന്നിവ സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: