കൊച്ചി: ഇല്ലാത്ത അനുമതി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ക്രൈം ബ്രാഞ്ച് ജില്ലാ സെഷന്‍സ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് വാങ്ങി. ഇതിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ കോടതിയെ സമീപിക്കും. സിപിഎം നേതൃത്വത്തിന്റെ താളത്തിനു തുള്ളുന്ന സംസ്ഥാന പോലീസ്, കോടതിയെയും തെറ്റിദ്ധരിപ്പിച്ചാണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള അനുമതി കോടതിയില്‍നിന്ന് നേടിയത്. ഈ വിവരം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സെഷന്‍സ് കോടതിയില്‍നിന്ന്, അന്വേഷണ ഏജന്‍സിക്കെതിരേ പരാതി നല്കിയ സിന്ദീപിനെ ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈം ബ്രാഞ്ച് നേടിയത് ഇഡി അറിഞ്ഞിട്ടില്ല. എന്‍ഫോഴ്സ്മെന്റിന്റെ അനുമതി ലഭിച്ചുവെന്നാണ് കോടതിയെ അറിയിച്ചത്. ഇഡി യോട് അഭിപ്രായം ചോദിച്ചുവേണം കോടതിയുടെ ഉത്തരവ് നേടാന്‍. പക്ഷേ, ആ നടപടിക്രമം ഉണ്ടായില്ല. ഇവയെല്ലാം പുതിയ നിയമപ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് നിയമജ്ഞര്‍ അഭിപ്രായപ്പെടുന്നു.
കേന്ദ്ര ഏജന്‍സിയുടെ കസ്റ്റഡിയലുള്ള പ്രതിയെ, ചോദ്യം ചെയ്യാന്‍ രഹസ്യമായി കോടതിയില്‍നിന്ന് അനുമതി നേടിയത് പുതിയ നിയമ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നിയമജ്ഞരും ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭരണഘടനയ്ക്ക് എതിരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നിലപാട് വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: