തിരുവനന്തപുരം: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുക. ശനിയാഴ്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിവിധ ഇടങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. 2.05ന് അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോകും.തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്ഫീല് സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് 4ന് അവിടെ പൊതുസമ്മേളനം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് 5ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും.
വിദേശകാര്യ സഹമന്ത്രി വി മുരളീധരന്, കെ സുരേന്ദ്രന്, ശോഭാ സുരേന്ദ്രന് എന്നിവര്‍ക്കു പുറമേ ഒ രാജഗോപാല്‍ എംഎല്‍എ, മുന്‍ സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വാഹക സമിതി അംഗവും കാട്ടാക്കടയിലെ സ്ഥാനാര്‍ത്ഥിയുമായ പി കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയുമായ വി വി രാജേഷ്, ജില്ലയിലെ മറ്റു സ്ഥാനാര്‍ത്ഥികളായ കൃഷ്ണകുമാര്‍ ജി (തിരുവനന്തപുരം), പി സുധീര്‍ ( ആറ്റിങ്ങല്‍), അജി എസ് ( വര്‍ക്കല), ആശാനാഥ് ജിഎസ് ( ചിറയിന്‍കീഴ്), ജെ ആര് പത്മകുമാര്‍ ( നെടുമങ്ങാട്), തഴവ സഹദേവന് ( വാമനപുരം), സി ശിവന്‍കുട്ടി ( അരുവിക്കര), കരമന ജയന് ( പാറശാല), വിഷ്ണുപുരം ചന്ദ്രശേഖരന് ( കോവളം), എസ് രാജശേഖരന് നായര്‍ (നെയ്യാറ്റിന്‍കര) തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: