മാനന്തവാടി : രാഹുല്‍ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തില്‍ മുസ്ലിംലീഗ് പതാകയ്ക്ക് വിലക്ക്. മാനന്തവാടിയില്‍ നടന്ന റോഡ്ഷോയക്കിടയിലാണ് ലീഗ് പതാകയ്ക്ക് വിലക്ക് എര്‍പ്പെടുത്തിയത്. കോണ്‍ഗ്രസ്സിന് പിന്തുണ അറിയിച്ചുകൊണ്ട് എത്തിയെങ്കിലും പതാക ഉപയോഗിച്ചില്ല.
റോഡ് ഷോയ്ക്കെത്തിയ ലീഗ് പ്രവര്‍ത്തകരെക്കൊണ്ട് പച്ച നിറത്തിലുള്ള പതാക മടക്കിവെയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസ്സിനെതിരെ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമാണ് റോഡ് ഷോയില്‍ ഉപയോഗിച്ചതെന്ന് യുഡിഎഫ് അറിയിച്ചു.
അതേസമയം മാനന്തവാടിയില്‍ രാഹുല്‍ പ്രസംഗിക്കാനായി തെരഞ്ഞെടുത്ത സ്ഥലം ഡിവൈഎഫ്ഐ ബുക്ക് ചെയ്തതിനാല്‍ പരിപാടി മാറ്റി. മാനന്തവാടിയിലെ ഗാന്ധി പാര്‍ക്കിലെ വേദി കോണ്‍ഗ്രസ്സിനേക്കാള്‍ മുമ്പേ ഡിവൈഎഫ്ഐ ബുക്ക് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനത്തിലിരുന്നാണ് രാഹുല്‍ പ്രസംഗിച്ചത്. എന്നാല്‍ മൈ്ക്കിന്റെ തകരാറിനെ തുടര്‍ന്ന് പ്രസംഗവും പലതവണ തടസ്സപ്പെട്ടു.
ഇടതുപക്ഷം വെറുക്കപ്പെടേണ്ടവരല്ല. ആശയപരമായി മാത്രമേ അവരെ എതിര്‍ക്കേണ്ടതുള്ളൂവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്. പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരീ സഹോദരന്മാരാണ്. ഇടത് പക്ഷവുമായുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുമെന്നും രാഹുല്‍ഗാന്ധി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: