പ്രളയ ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്യേണ്ട കോടിക്കണക്കിന് രൂപയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടാണ് സിപിഎം നേതാക്കളും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥരും കൂടി തട്ടിയെടുത്തത്. കാക്കാനാട് കളക്റ്ററേറ്റില്‍ നടന്ന പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറിയില്‍ അറസ്റ്റിലായത് വിഷ്ണു എന്ന എന്‍ജിഒ യൂണിയന് നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവും അയാളുടെ ഭാര്യയുമായിരുന്നു.
പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ജീവിതം തിരികെ പിടിക്കുന്നതില്‍ സഹായിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. റീബില്‍ഡ് കേരള ധൂര്‍ത്തിലും കണ്‍സള്‍ട്ടന്‍സി തട്ടിപ്പിലുമൊതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: