മുംബൈ: ആന്റിലിയ ബോംബ് കേസിലും മന്‍സുഖ് ഹിരന്‍ കൊലപാതകക്കേസിലും അന്വേഷണം നടക്കുന്നതിനിടയില്‍ ഈ കേസില്‍ എന്‍ഐഎയുടെ പിടിയിലായ പൊലീസുകാരന് വിനായക് ഷിന്‍ഡേയുടെ വീട്ടില്‍ നിന്നും ബാറുകളില്‍ നിന്നും ഡാന്‍സ് ക്ലബ്ബുകളില്‍ നിന്നും പണപ്പിരിവ് നടത്തുന്നതിന്റെ ഡയറി കണ്ടെത്തി.
ഈ ഡയറിയില്‍ നിന്നുള്ള വിവരമനുസരിച്ച് വിനായക് ഷിന്‍ഡേ മുംബൈയിലെ 30ല്‍ പരം ബാറുകളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നും അവയ്ക്ക് സംരക്ഷണം നല്‍കാമെന്ന പേരില്‍ പണം പിരിച്ചിട്ടുണ്ട്. അറസ്റ്റിലായ ക്രൈംബ്രാഞ്ച് എഎസ് ഐ സച്ചിന് വാസെയ്ക്ക് വേണ്ടിയാണ് വിനായക് ഷിന്‍ഡേ പണം പിരിച്ചതെന്നും പറയുന്നു. സച്ചിന് വാസെയുടെ വലംകൈയായിരുന്നു വിനായക് ഷിന്‍ഡെ.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ബാറുകളില്‍ നിന്നും ഡാന്‍സ് ക്ലബ്ബുകളില്‍ നിന്നും ബലംപ്രയോഗിച്ച് മാസം തോറും 100 കോടി പിരിച്ചെടുക്കാന്‍ തനിക്ക് നിര്‍ദേശം നല്‍കിയിരുന്നതായി മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് ഉന്നയിച്ച് ആരോപണം ശരിവെയ്ക്കുന്നതാണ് ബുധനാഴ്ച റെയ്ഡില്‍ കണ്ടെത്തിയ പണപ്പിരിവിന്റെ ഈ ഡയറി.
മന്‍സുഖ് ഹിരന്റെ മരണവുമായി ബന്ധപ്പെട്ട് എന്‍ ഐഎ പിടിയിലായ വിനായക് ഷിന്‍ഡേ എന്ന പൊലീസുകാരനെയും നരേഷ് ഗോര്‍ എന്ന വാതുവെപ്പുകാരനെയും ഏപ്രില്‍ ഏഴ് വരെ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്. മാര്‍ച്ച് 21ന് ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഇരുവരെയും അറസ്റ്റ് ചെയ്ത്
എന്‍ ഐഎക്ക് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: