സുരേഷ് മണ്ണത്തൂര്‍
കൂത്താട്ടുകുളം: എഴുത്തില്‍ മാത്രമല്ല പുസ്തക പ്രകാശനത്തിനും വ്യത്യസ്തതയുമായാണ് വീട്ടമ്മയായ എഴുത്തുകാരി അന്നാബെന്നി വായനക്കാരിലേക്ക് എത്തുന്നത്. ഓണ്‍ലൈണ്‍ മാധ്യമങ്ങളിലൂടെ കഥകള്‍ എഴുതി പ്രശ്തയായ ഒലിയപ്പുറം പുള്ളോലിക്കല്‍ അന്നാ ബെന്നിയുടെ നീ.നീ. എന്നപുസ്തകവും ചുക്കുകാപ്പി എന്ന് പുസ്തകവും പ്രശസ്ത നോവലിസ്റ്റ് ബന്യാമിന് ഓണ്‍ലൈനില്‍ പ്രകാശനം ചെയ്തു.
ഒരേ സമയം രണ്ട് പുസ്തകങ്ങള്‍ പ്രകാശം ചെയ്ത് സാഹിത്യലോകത്ത് ഒരു തിലകക്കുറി കൂടി ചാര്‍ത്തുകയാണ് പത്താംക്ലാസ്സ് വിദ്യാഭ്യാസയോഗ്യതയുള്ള ഈ ഏഴുത്തുകാരി. അന്നയുടെ ആദ്യപുസ്തകമായ അന്നക്കഥകള്‍ എന്ന് പുസ്തകം ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു പ്രകാശനം ചെയ്തത്. ഏറെ ശ്രദ്ധേയമാറിയ പ്രകാശനവും പുസ്തകവും അന്നയ്ക്ക് വന്‍ ജനപ്രീതി ലഭിച്ചിരുന്നു.
ലളിതമായ ഭാഷയില്‍ കഥകള്‍ എഴുതുന്ന അന്ന മലയാള സാഹിത്യലോകത്തിലെ പ്രശസ്തരുടെയെല്ലാം പ്രശംസപിടിച്ചുപറ്റിയിരുന്നു. അന്നയുടെ പുതിയ രണ്ട് പുസ്തകങ്ങളും സംബന്ധിച്ച് വലിയ അഭിപ്രായങ്ങളാണ് പറയുന്നത്. ലളിത വായന ആഗ്രഹിക്കുന്നവരെ ആഴത്തില്‍ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് അന്നയുടെ എല്ലാനോവലുകളും. സ്വന്തം ജീവിത സാഹചര്യങ്ങളാണ് അന്നയെ ഒരു എഴുത്തുകാരി ആക്കിയത്. എല്ലാനോവലുകളിലും അതെല്ലാം ഓടിയെത്തി മറഞ്ഞിട്ടുമുണ്ട്.
100 ലധികം കഥകളാണ് അന്ന എഴുതിയിരിക്കുന്നത്. ഇതില്‍ പകുതിയിലേറെ ആദ്യപുസ്തകത്തിലൂടെയും അല്ലാതെയും സോഷ്യല്‍മീഡിയകള്‍ വഴിയും പ്രസിദ്ധീകരിച്ചിരുന്നു. ഒരു വീട്ടമ്മയുടെ പ്രാരാബ്ദങ്ങക്കിടയിലും എഴുത്തിനും വായനയ്ക്കും സമയംകണ്ടെത്തുന്ന അന്നയെ സാഹിത്യലോകത്തെ മാലാഖയെന്ന് പലരും വിശേഷണം നല്‍കുന്നത്. അന്നകഥകള് എന്ന് പുസ്തകത്തേപോലെ തന്നെ ഇതും ഹിറ്റാകുമെന്ന് പ്രതീക്ഷയിലാണ് ഈ വീട്ടമ്മ. നിത്യജീവിതത്തിലെ സമസ്യകളെയും സങ്കീര്‍ണ്ണതകളേയും മനോഹരമാക്കി ആവിഷ്കരിക്കുന്നതില്‍ അന്നവിജയം കൈവരിച്ചിട്ടുണ്ടെന്നാണ് പ്രമുഖ സാഹിത്യകാരന്മാരെല്ലാം പറയുന്നത്. അന്നയുടെ പുസ്തകങ്ങളെക്കുറിച്ച് സോഷ്യല്‍മീഡിയായില്‍ മികച്ച് അഭിപ്രയാങ്ങളാണ് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: