ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ വന്‍ അഴിമതിയുടെയും ധൂര്‍ത്തിന്റെയും കേന്ദ്രമായി മാറ്റി. കേരള നിയമസഭാ മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ ആകെ 76 കോടി രൂപയാണ് ചെലിവാക്കിയതെങ്കില് അത് നവീകരിക്കുന്നതിന് 65 കോടി രൂപയാണ് ധൂര്‍ത്തടിച്ചത്.
ലോകകേരള സഭ ചേരുന്നതിന്റെ മറവില്‍ നിയമസഭയിലെ പ്രൗഢ ഗംഭീരമായ ശങ്കരനാരായണന് തമ്പി ഹാള്‍ പൊളിച്ച് പണിത് കോടികള്‍ തുലച്ചതാണ്. നിയമസഭയെ കടലാസ് രഹിതമാക്കുന്നതിനുള്ള 52.31 കോടി രൂപയുടെ ഇ-നിയമസഭ എന്ന പദ്ധതിയുടെ പേരിലും വന്‍ ധൂര്‍ത്താണ് നടന്നത്. നിയമസഭാ ടിവിയുടെ പേരില്‍ നടന്ന് ധൂര്‍ത്ത് അമ്പരപ്പിക്കുന്നതാണ്.
ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി പേരില്‍ നടത്തിയ ഉത്സവം യഥാര്‍ത്ഥത്തില്‍ ധൂര്‍ത്തിന്റെ ഉത്സവമായി മാറി. കോടികളാണ് വെള്ളം പോലെ ഒഴുകിയത്. നിയമസഭ മ്യുസിയത്തില്‍ 7.50 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ച് നീക്കി അവിടെ 82.56 ലക്ഷം രൂപക്ക് ഇഎംഎസ് സ്മൃതി നിര്മ്മിക്കാനൊരുങ്ങിയതാണ് മറ്റൊന്ന്. സര്‍ക്കാര്‍ പണം യാതൊരു തത്വദീക്ഷയുമില്ലാതെ ധൂര്ത്തടിക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: