തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സൈബര്‍ സഖാക്കള്‍ ഉള്‍പ്പെടെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മകള്‍ അഹാന കൃഷ്ണകുമാര്‍.
താന്‍ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടില്‍ കയറ്റാറില്ലെന്നും തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞുവെന്നാണ് പ്രചരിപ്പിക്കപ്പെട്ട വാര്‍ത്തകള്‍. എന്നാല്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാര്‍ 2020 ഡിസംബര്‍ മൂന്നിന് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റില്‍ ഒരു സിനിമാ ഷൂട്ടിങിന്റെ സെറ്റില്‍ തനിക്ക് കിട്ടിയ മീന്‍ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീന്‍ കറി എന്നിവയുടെ ചിത്രം പങ്കുവെച്ചിരുന്നു. അത് ഉപയോഗിച്ചാണ് സൈബര്‍ സഖാക്കള്‍ അമ്മ തനിക്ക് ബീഫ് കറി ഉണ്ടാക്കി തരാറുണ്ടെന്ന തരത്തില്‍ വാര്‍ത്തയാക്കി പ്രചരിപ്പിച്ചതെന്നും അഹാന പറയുന്നു.
അന്നത്തെ പോസ്റ്റിലെ ബീഫ്കറിയുടെ ചിത്രമെടുത്താണ് കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി മകള്‍ അഹാന എന്ന രീതിയില്‍ യാതൊരു ബന്ധവുമില്ലാതെ സൈബര്‍ സഖാക്കളും മറ്റു രാഷ്ട്രീയ എതിരാളികളും ട്രോളുകള്‍ ഉണ്ടാക്കിയത്. എന്നാല്‍ ഈ ട്രോളുകള്‍ക്ക് മറുപടിയായാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലൂടെ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. അമ്മ തനിക്ക് ബീഫ് ഉണ്ടാക്കി തരാറുണ്ടെന്ന തരത്തിലും വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അമ്മ വീട്ടില്‍ ബീഫ് വെക്കാറില്ലെന്നും അഹാന വ്യക്തമാക്കി.
തന്റെ അച്ഛന് ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് അഹാന വ്യക്തമാക്കി. കൃഷ്ണകുമാറിന്റെ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അഹാനയുടെ പ്രതികരണം. ശാരീരിക പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് പന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാം കഴിക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചു.
തന്റെ അച്ഛന് സെന്‍സിബിളായ ആളാണെന്നും വിടുവായത്തക്കാരനല്ലെന്നും അഹാന പറഞ്ഞു. ഒപ്പം ട്രോളുകള്‍ നടത്തുമ്പോല്‍ മര്യാദപാലിക്കണമെന്നും അഹാന സൈബര്‍ സഖാക്കളെ ഓര്‍മ്മപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: