ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ വ്യാപക അക്രമം അഴിച്ചുവിടാന്‍ ജമാഅത്തെ ഇസ്ലാമി വന്‍തോതില്‍ പണം ഇറക്കിയതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് ഈ മുന്നറിയിപ്പ്.
വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് ഈ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പൊലീസ്, മാധ്യമങ്ങള്‍, വാര്‍ത്താലേഖകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ വ്യാപകമായി അക്രമം അഴിച്ചുവിടാനായിരുന്നു പദ്ധതി. നരേന്ദ്രമോദിയുടെ സന്ദര്‍ശന വേളയില്‍ പലയിടങ്ങളില്‍ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുകയും അതിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ ക്രമസമാധാനനിലയെച്ചൊല്ലി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ പ്രതിക്കൂട്ടിലാക്കുകയുമായിരുന്നു ലക്ഷ്യം. അതുവഴി മോദിയ്ക്കും ഷേഖ് ഹസീനയ്ക്കും എതിരെ ആഗോള തലത്തില്‍ വിരുദ്ധവികാരം വളര്‍ത്താമെന്നത് കൂടിയായിരുന്നു ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നറിയുന്നു.
അക്രമം നടത്താന്‍ സംഘടനയുടെ പ്രധാന പ്രവര്‍ത്തകരോട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജമാഅത്തെ ഇസ്ലാമി, ഹെഫാസത്തെ ഇസ്ലാം എന്നീ തീവ്രസംഘടനകളുടെ നേതാക്കളില്‍ ചിലരെ അറസ്റ്റ് ചെയ്യാനും രഹസ്യാന്വേഷണവിഭാഗം നിര്‍ദേശിച്ചിരുന്നതായും പറയുന്നു. ഈ സംഘടനയുടെ നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും മറ്റും പരിശോധന നടത്താനും നിര്‍ദേശമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: