ചെന്നൈ: ഞായറാഴ്ച വടക്കന്‍ ചെന്നൈയില്‍ നടത്തിയ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വികാരാധീനനായി കരഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഇടപ്പാടി പളനിസ്വാമി. തന്നെ പരിഹസിച്ച് ഡിഎംകെയുടെ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ എ രാജ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെയും പളനിസ്വാമിയെയും താരതമ്യം ചെയ്തുള്ള രാജയുടെ പ്രസ്താവനയാണ് വിവാദമായത്.
നിയമാനുസൃതമായി, പൂര്‍ണ വളര്‍ച്ചയെത്തി ജനിച്ച കുട്ടിയാണ് സ്റ്റാലിന് എങ്കില്‍ അവിഹിതബന്ധത്തിലൂടെ ജനിച്ച പൂര്‍ണ വളര്‍ച്ചയെത്താത്ത കൂട്ടിയാണ് ഇപിഎസ് എന്നായിരുന്നു രാജയുടെ പരാമര്‍ശം. എന്ത് നിന്ദ്യമായ പരാമര്‍ശമായിരുന്നു അതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രി സാധാരണക്കാരനെങ്കില് അവര്‍ സംസാരിക്കുന്നത് ഇങ്ങനെയോ?. മുഖ്യമന്ത്രിയുടെ അവസ്ഥ ഇതെങ്കില്‍ സാധാരണക്കാരെ ആര് സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു.
തന്റെ അമ്മ ഗ്രാമത്തിലാണ് ജനിച്ചത്. കര്‍ഷകയായിരുന്നു. രാവും പകലും പണിയെടുത്തു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എത്ര നിന്ദ്യമായിരുന്നു അദ്ദേഹം നടത്തിയ പ്രസ്താവന. അത്തരമാളുകള്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കുമെന്ന് സങ്കല്‍പ്പിക്കൂ. സ്ത്രീകള്‍ക്കും അമ്മാമാര്‍ക്കും എതിരെ മോശമായി സംസാരിക്കുന്നവരെ പാഠം പഠിപ്പിക്കണം. ധനികയായാലും ദരിദ്രയായാലും അമ്മമാര്‍ക്ക് വലിയ സ്ഥാനമാണ് സമൂഹത്തിലുള്ളത്. അവര്‍ക്കെതിരെ സംസാരിക്കുന്നവരെ ദൈവം ശിക്ഷിക്കുമെന്നും പളനിസ്വാമി കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച എഐഡിഎംകെ നല്കിയ പരാതിയില്‍ ചെന്നൈ പൊലീസ് രാജയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: