മലപ്പുറം: മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്.
സഹകരണബാങ്കില്‍ അനധികൃതനിക്ഷേപമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നറിയുന്നു. മരണപ്പെട്ടവരുടെ പേരില്‍ വരെ അനധികൃത നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനകം ഇവിടെ 1000 കോടിയുടെ ഇടപാട് നടന്നുവെന്നാണ് പറയപ്പെടുന്നത്. ഏകദേശം 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
സഹകരണ ബാങ്ക് മുൻ സെക്രട്ടറി വി. കെ ഹരികുമാറിന്റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി.ഈ സഹകരണ ബാങ്കിൽ പത്ത് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകളുടെ വിവരം മറച്ചുവച്ചെന്ന പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് സഹകരണ രജിസ്ട്രാറെ വിവരമറിയിക്കുകയും പരാതി ആദായ നികുതി വകുപ്പിന് കൈമാറുകയായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: