തിരുവനന്തപുരം: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ശിവഗിരി സമാധിയിലെത്തി ദര്‍ശനം നടത്തി. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി അജി എസ്ആര്എമ്മിനിന്റെ പ്രചാരണത്തിന്റെ ഭാഗമായിയാണ് അദ്ദേഹം തിരുവനന്തപുരത്തെതിയത്. റോഡ് ഷോയ്ക്കു ശേഷം സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എം, ബിജെപി ജില്ലാ സെക്രട്ടറി എം.ബാലമുരളി എന്നിവരോടൊപ്പം സമാധിയിലെത്തിയ കേന്ദ്രമന്ത്രിയെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ, സ്വാമിശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സത്രൂപാനന്ദ, സ്വാമി വിഖ്യാതാനന്ദ എന്നിവരുടെ നേതൃത്വത്തില്‍ പീതഷാളണിയിച്ചു സ്വീകരിച്ചു.
ശ്രീനാരായണഗുരുദേവനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ സ്വാമിമാര്‍ ഉപഹാരമായി നല്കി. തുടര്‍ന്ന് ശിവഗിരി ഗസ്റ്റ് ഹൗസില്‍ സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്. ശ്രീനാരായണഗുരുദേവന്റെ മണ്ണില്‍ ഇടതുവലതു മുന്നണികളെ ഞെട്ടിച്ച് ബിജെപിയുടെ റോഡ് ഷോ. രാജ്നാഥ് സിംഗിനും സ്ഥാനാര്‍ത്ഥിയെയും റോഡിനിരുവശവും നിന്ന ജനങ്ങള്‍ പുഷ്പാര്‍ച്ചനയോടെയാണ് വരവേറ്റത്. വര്‍ക്കലയില്‍ അടുത്തെങ്ങും മറ്റൊരു നേതാവിനും ലഭിക്കാത്ത സ്വീകരണമാണ് വര്‍ക്കല നഗരി കേന്ദ്രമന്ത്രിക്ക് നല്‍കിയത്. കനത്ത തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തും പുഷ്പാര്‍ച്ചന നടത്തിയവര്‍ക്ക് കൂപ്പുകൈയോടെ നന്ദി പ്രകടിപ്പിച്ചുമാണ് രാജ്യത്തെ പ്രതിരോധസേനയുടെ പടത്തലവന് റോഡ് ഷോയിലുടനീളം പങ്കെടുത്തത്. വര്‍ക്കല റെയില്‍വെസ്റ്റേഷനു മുന്നിലാണ് റോഡ് ഷോ അവസാനിച്ചത്.
റെയില്‍വെസ്റ്റേഷനു മുന്നില്‍ വച്ച് രാജ്നാഥ് സിംഗ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. അഴിമതിയില്‍ മുങ്ങിയ ഇരുമുന്നണികളുടെയും ഭരണത്തില്‍ നിന്ന് കേരളജനത മാറ്റം ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ബിജെപിയുടെ വോട്ട് വിഹിതം ഇതിന്റെ സൂചനയാണ്. ബിഡിജെഎസുമായുള്ള സഖ്യത്തിലൂടെ കേരളത്തിലെ നിയമസഭയില്‍ ശക്തമായ സാന്നിധ്യമായി ബിജെപി മാറും. ബിജെപി കേരളത്തിലെ നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: