കാഞ്ഞിരപ്പള്ളി: നിര്‍ണ്ണായക ഘട്ടത്തില്‍ സഹായം നല്കിയ പ്രിയ നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആശംസകള്‍ നേരാന്‍ മട്ടാഞ്ചേരിക്കാരി ഫര്ഹീനെത്തി. ഒപ്പം ചെയ്തു തന്ന സഹായത്തിന് നന്ദി പറച്ചിലും. മുന്‍ കേന്ദ്രമന്ത്രി കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കൃത്യ സമയത്തെ ഇടപെടലിലാണ് ദല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസിനുള്ള പ്രവേശനം ലഭിച്ചത്. ഇല്ലെങ്കില്‍ അതൊരു ദുരിതമായേനെ.
അതു ചെയ്യും ഇതു ചെയ്യും എന്ന് പറയുന്ന ജനപ്രതിനിധികളെയല്ല നാടിനു വേണ്ടത് അത് ചെയ്തു കാണിക്കുന്ന കണ്ണന്താനം സാറിനെപ്പോലെയുള്ളവരെയാണ് നാടിനു വേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മികച്ച വിജയം നേടാന്‍ സാധിക്കട്ടെ എന്നും അവര്‍ ആശംസ നേര്‍ന്നു. മാതാവിനൊപ്പമാണ് ഫര്ഹീന് കാഞ്ഞിരപ്പള്ളിയിലെത്തി കണ്ണന്താനത്തിനെ കണ്ടത്.
എയിംസ് പ്രവേശനത്തിന് ഒബിസി വിഭാഗത്തില്‍, കൊച്ചിയിലെ മട്ടാഞ്ചേരി സ്വദേശിയായ ഫര്ഹീന് 10-ാം സ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍ ഒബിസി സര്‍ട്ടിഫിക്കറ്റില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സീറ്റ് ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥയും വന്നു.
എന്തുചെയ്യണമെന്ന് അറിയാതെ നിന്ന ഫര്ഹീന് മുമ്പില്‍ പെട്ടെന്ന് കിട്ടിയ ഉത്തരമായിരുന്നു മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്ന പേര്.അങ്ങനെ അദ്ദേഹവുമായി സംസാരിക്കുകയും കാര്യം മനസിലായ ഉടന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനുമായി ബന്ധപ്പെടുകയും എയിംസിന്റെ യുക്തിരഹിതമായ നടപടിയെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ഫര്ഹീന് സീറ്റ് ലഭിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: