തിരുവനന്തപുരം : ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കേരളത്തില്‍. രാവിലെ 9 ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്ടറില്‍ വര്ക്കലയിലെത്തുകയും, വര്‍ക്കല മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എമ്മിന് വേണ്ടി റോഡ് ഷോ നടത്തുകയും ചെയ്യും. വര്‍ക്കല താലൂക്ക് ഹോസ്പിറ്റല്‍ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ വര്‍ക്കല റെയില്‍വേ സ്റ്റേഷന് ജങ്ഷനില്‍ സമാപിക്കും.
റോഡ് ഷോയ്ക്ക് ശേഷം ശിവഗിരിയില്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി ശേഷം സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.25 ന് കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ഹരിക്കുവേണ്ടി പാമ്പാടി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
തുടര്‍ന്ന് 3.20 ന് തൃശൂര്‍ ഇരിഞ്ഞാലക്കുടയിലെ ബിജെപി സ്ഥാനാര്‍ത്ഥി ജേക്കബ് തോമസിന്റെ പ്രചാരണാര്‍ത്ഥം അയ്യങ്കാവ് ഗ്രൗണ്ടില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 4.45 ന് എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി പത്മജ എസ് മേനോന്റെ പ്രചാരണാര്‍ത്ഥം റോഡ് ഷോയിലും പങ്കെടുത്തശേഷം രാത്രിയോടെ അദ്ദേഹം ദല്‍ഹിയിലേക്ക് തിരിച്ചു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: