കൊച്ചി: ജുഡീഷ്യല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്കെതിരല്ല എന്ന വിശദീകരണവുമായി നിലപാടില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
സ്വര്‍ണക്കടത്ത്- ഡോളര്‍കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നപടികള്ക്കെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുമ്പോഴാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇത് കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലാണെന്ന് വിമര്‍ശനം വന്നപ്പോഴാണ് പിന്നാക്കം പോകുന്നത്. റിട്ടയേഡ് ഹൈക്കോടതി ജഡ്ഡിനെക്കൊണ്ടാണ് അന്വേഷിപ്പിക്കുന്നത്.
മന്ത്രിസഭ അന്വേഷിക്കാന്‍ തീരുമാനമെടുത്തുവെങ്കിലും വിജ്ഞാപനം വന്നിട്ടില്ല. അന്വേഷണ പരിധിയോ വ്യവസ്ഥകളോ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, തെരഞ്ഞെടുപ്പുകാലത്ത് സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയമാണെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാല്‍ വിവിധ മേഖലകളില്‍നിന്നുള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വിശദീകരണം.
ജുഡീഷ്യല്‍ അന്വേഷണം ഒരാള്‍ക്കെതിരേ അല്ല. വസ്തുതകള്‍ കണ്ടെത്തുന്നതിനുള്ള നിയമപരമായ വഴിയാണ്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചിലരെ തെറ്റായ കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതികള്‍ വന്നു. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് പരാതി വന്നപ്പോള്‍ ഭരണഘടനയേയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്ന നീക്കങ്ങള്‍ ഉണ്ടായത് നിയമപ്രശ്നം ആയ സാഹചര്യത്തിലാണ് അന്വേഷണം, മുഖ്യമന്ത്രി വിശദീകരിച്ചു.
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഫെഡറല്‍ സംവിുധാനത്തെക്കുറിച്ചും മറ്റും വിശദീകരിച്ച മുഖ്യമന്ത്രി, ആഴക്കടല്‍ മത്സ്യബന്ധനത്തിലെ അമേരിക്കന്‍ കരാര്‍ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറല്ലെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: