ധാക്ക: ബംഗ്ലാദേശില്‍ നടന്ന വികാരനിര്‍ഭരമായ ചടങ്ങില്‍ ബംഗ്ലാദേശിന്റെ രാഷ്ട്രപതിവായ ഷേഖ് മുജിബുര്‍ റഹ്മാന് മരണാനന്തരബഹുമതിയായി ഇന്ത്യ നല്കുന്ന ഗാന്ധി സമാധാന സമ്മാനം രണ്ടാമത്തെ മകളായ ഷേഖ് രെഹാന പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും ഏറ്റുവാങ്ങി.
ബംഗ്ലാദേശ് പ്രധാനമന്ത്രിയും ഷേഖ് മുജിബുര്‍ റഹ്മാന്റെ മുത്ത മകളുമായ ഷേഖ് ഹസീനയും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ധാക്കയിലെ നാഷണല്‍ പരേഡ് ഗ്രൗണ്ടില്‍ വിമാനമിറങ്ങി. പ്രധാനമന്ത്രിയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിമാനമായ ബി777 വിമാനത്തിലായിരുന്നു യാത്ര. പിന്നീട് അവിടുത്തെ ദേശീയ ദിനാഘോഷത്തിലും പ്രധാനമന്ത്രി സംബന്ധിച്ചു. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ.എ.കെ. അബ്ദുള്‍ മോമന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.
ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നെങ്കിലും പ്രധാനമന്ത്രി നേരത്തെ തീരുമാനിച്ച പ്രകാരം ബംഗ്ലാദേശിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു. രണ്ട് ദിവസത്തെ ബംഗ്ലാദേശ് പര്യടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ഒട്ടേറെ തന്ത്രപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളിലും ഷേഖ് മുജിബുര്‍ റഹ്മാന്റെ ജന്മ ശതാബ്ദിയാഘോഷങ്ങളിലും നരേന്ദ്രമോദി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: